കുന്നംകുളത്ത് ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകട സമയത്ത് ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു

കുന്നംകുള: താവൂസ് തിയ്യറ്ററിനു സമീപം ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകട സമയത്ത് ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു.അഗതിയൂർ സ്വദേശി ജോണി (65)യാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം. അഗതിയൂരിൽ നിന്ന് കുന്നംകുളം ദയ റോയൽ ആശുപത്രിയിലേക്ക് അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് സൈറൺ മുഴക്കി വരുന്നത് കണ്ടിട്ടും ഓട്ടോറിക്ഷ ഡ്രൈവർ നടുറോഡിൽ യൂടേൺ തിരിച്ചതോടെ ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു വെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡിൽ മറിഞ്ഞുവീണു.അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്കും ആംബുലൻസ് ഡ്രൈവർക്കും നിസാര പരിക്കേറ്റു.കുന്നംകുളം സബ് ഇൻസ്പെക്ടർ വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുൻവശം തകർന്നു.

കൂടുതൽ ദൃശ്യങ്ങൾ കാണാം…

കുന്നംകുളത്ത് ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ചു… രോഗി മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *