കടവല്ലൂർ:കല്ലുംപുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ
അപകടത്തിൽ ചാലിശ്ശേരി സ്വദേശി ചീരൻ വീട്ടിൽ ബാബു (58) മരണപ്പെട്ടു.അപകടത്തിന്റെ
സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
ശനിയാഴ്ച കാലത്ത് ഒമ്പതരയോടെ ആയിരുന്നു അപകടം. കുറ്റിപ്പുറത്തേക്ക് പോവുകയായിരുന്ന കാറും ചാലിശ്ശേരിയിൽ നിന്ന് കല്ലും പുറം ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലേക്കും ഒരു ഓട്ടോറിക്ഷയിലേക്കും ഇടിച്ച് കയറി. അപകടത്തിൽ ഒരു കാൽനട യാത്രക്കാരിക്കും പരിക്കേറ്റിരുന്നു
കടവല്ലൂർ കല്ലുംപുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായഅപകടത്തിൽ ചാലിശ്ശേരി സ്വദേശി മരിച്ചു
