ഗുരുവായൂർ:ഹരിത കർമ്മ സേനാംഗങ്ങളുടെ കുടുംബ സംഗമം സർഗോത്സവം.. എന്ന പേരിൽ വിവിധ കലാപരിപാടികളോടുകൂടി ബയോ പാർക്കിൽ നിർമ്മിച്ച പുതിയ ഹരിതം ഹാളിൽ അരങ്ങേറി. ബയോ പാർക്കിൽ രണ്ട് പുതിയ എംസിഎഫ് കെട്ടിടങ്ങളുടെയും, ഹരിതം ഹാളിന്റെ ഉദ്ഘാടനവും, എൻഫോഴ്സ്മെന്റ് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മവും തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ (ഐഎഎസ്) നിർവഹിച്ചു. നഗരസഭയുടെ മാലിന്യ സംസ്കരണ പ്രവർത്തന രീതികൾ കേരളത്തിനു മാത്രമല്ല ഇന്ത്യക്ക് തന്നെ മാതൃകയാണ് എന്ന് അനുപമ ഐഎഎസ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷനായി. നഗരസഭാ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് സ്വാഗതം പറഞ്ഞു. മുൻസിപ്പൽ കൗൺസിലർ മുനീറ അഷറഫ് , നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ് കുമാർ, എം ഇ നിഷി ദേവദാസ്, എ. ഇ സനൽ, നഗരസഭ മുൻ കൗൺസിലർ എ ടി ഹംസ, എച്ച്.ഐ മാരായ ഹർഷിദ്, സുരേഷ്, സുജിത് കുമാർ, റിജേഷ്, സുബിൻ, തുടങ്ങിയ ആരോഗ്യ വിഭാഗം ജീവനക്കാരും പങ്കെടുത്തു
ഗുരുവായൂർ നഗരസഭ ഹരിതം സർഗോത്സവം
