ഗുരുവായൂർ:വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ ഒരു സമൂഹം ശാശ്വതമായി വളരുകയുള്ളൂ , ഈ വിഭാഗത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ നഗരസഭ നടപ്പിലാക്കി വരുന്നു.ഗുരുവായൂർ നഗരസഭ ജനകീയാസൂത്രണം 2023-24 പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള മേശ – കസേരയുടെ വിതരണോദ്ഘാടനം ടൗൺഹാളിൽ വെച്ച് നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് നിർവ്വഹിച്ചു . ഡെപ്യൂട്ടി ചെയർപേഴ്സൺ അനിഷ്മഷനോജ് അധ്യക്ഷത വഹിച്ചു.ക്ഷേമ കാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ സുധൻ , സ്വാഗതം പറഞ്ഞു, പട്ടികജാതി വികസന ഓഫീസർ അഞ്ജിത അശോക് പദ്ധതി വിശദീകരണം നടത്തി.. കൗൺസിലർമാരായ അജിത ദിനേശൻ, മധുസൂദനൻ ,ദീപാ ബാബു എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു.എസ്. സി. പ്രൊമോട്ടർ ശ്രീ.രോഹിത് സുധാകരൻ നന്ദി പറഞ്ഞു. 500000 രൂപ വകയിരുത്തിയ പദ്ധതിയിൽ 98 ഗുണഭോക്താക്കൾക്കാണ് മേശ-കസേര വിതരണം ചെയ്തത്
പട്ടികജാതി വിദ്യാർത്ഥികൾക്ക് ഗുരുവായൂർ നഗരസഭയുടെ സഹായഹസ്തം
