ഗുരുവായൂർ: ഗുരുവായൂരി
ന് പ്രതിദിനം 150 ലക്ഷം ലിറ്റർ ശുദ്ധജലം വിതരണം ചെയ്യുന്ന അമൃത് കുടിവെള്ള പദ്ധതി മന്ത്രി എം.ബി രാജേഷ് നാടിന് സമർപ്പിച്ചു. 2050-ലെ ജന സംഖ്യ മുന്നിൽക്കണ്ട് തദ്ദേശ വാസികൾക്കും നഗരത്തിലെ ത്തുന്ന തീർഥാടകർക്കും ആവ ശ്യമായ വെള്ളം എന്ന കണ ക്കിലാണിത്.കോട്ടപ്പടിയിൽ പണിതിട്ടുള്ള ജലശുദ്ധീകരണ പ്ലാ ന്റിലെത്തിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.നേരത്തെ പൂക്കോട് പഞ്ചായത്തിന്റെ ശ്മശാനം നിലനിന്നിരുന്ന സ്ഥലത്താണ് പ്ലാന്റ് പണിതിട്ടുള്ളത്. പഞ്ചായത്ത് നഗരസഭയോടു കൂട്ടിച്ചേർത്തപ്പോൾ ശ്മശാനം ഉപേക്ഷിച്ചു. അത്തരമൊരു സ്ഥലത്താണ് ഭാവനാ പൂർണമായൊരു വികസന പദ്ധതി നടത്തിയതെന്ന് പറഞ്ഞ് നഗരസഭയെ മന്ത്രി അഭിനന്ദിച്ചു.
എൻ.കെ.അക്ബർ എം .എൽ.എ. അധ്യക്ഷനായി. ചെയർമാൻ എം. കൃഷ്ണദാസ് ആമുഖ പ്രഭാഷണം നടത്തി. അനീഷ്മ ഷനോജ്, എ.എം. ഷെഫീർ, ഷൈലജ സു ധൻ,എ.എസ്. മനോജ്,ബി ന്ദു അജിത് കുമാർ,എ. സാ യിനാഥൻ, പി.ടി.ദിനിൽ,സെ ക്രട്ടറി എച്ച്.അഭിലാഷ് കുമാർ എന്നിവർ പ്രസംഗിച്ചു
അമൃത് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു
