പുന്നയൂര്‍ക്കുളം . ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ വി.പി.മാമു സ്മാരക കമ്യൂണിറ്റി ഹാളില്‍ വയോജനങ്ങള്‍ക്കായി നടത്തിയ സൗജന്യ ആയൂര്‍വേദ, ഹോമിയോ മെഡിക്കല്‍ ക്യാംപ് പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.കെ.നിഷാര്‍ അധ്യക്ഷനായി. ഡോ.ഖദീജ ഷിറിന്‍ ക്ലാസ് എടുത്തു. ബ്ലോക്ക് പഞ്ചായത്തംഗം മന്ദലാംകുന്ന് മുഹമ്മദുണ്ണി, പഞ്ചായത്ത് മെംബര്‍മാരായ കെ.എച്ച്.ആബിദ്, ബിന്ദു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റോബിന്‍സണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ എച്ച്.നെജിമല്‍, ആയൂര്‍വേദ മെഡിക്കല്‍ ഓഫിസര്‍ കെ.അജിത്ത്, ഡോ.രമ്യ നിഖില്‍, ഡോ.എന്‍.കൃഷ്ണപ്രിയ, ഡോ.കെ.എന്‍.ആര്യശ്രീ തുടങ്ങിയവര്‍ ക്യാംപിനു നേതൃത്വം നല്‍കി.
പുന്നയൂർക്കുളത്ത് ആയുഷ് മെഡിക്കല്‍ ക്യാംപ് നടത്തി
