കരുണ ഓണ സംഗമം നടത്തി

ഗുരുവായൂർ:കരുണ ഫൗണ്ടേഷൻ ഓണാഘോഷം ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ സമുചിതമായി ആഘോഷിച്ചു. കരുണ കുടുംബത്തിലെ ഒരു വയസ്സുകാരി കല്യാണിയും ഒന്നര വയസ്സുകാരി താരാ കൃഷ്ണയും ചേർന്ന് ഭദ്രദീപം തെളിയിച്ച് സംഗമത്തിന് തുടക്കം കുറിച്ചു.കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ ബി സുരേഷ് ആധ്യക്ഷതയിൽ നടന്ന സംഗമം പോലീസ് സബ്ബ് ഇൻസ്പെക്ടർ കെ. ഗിരി ഉദ്ഘാടനം ചെയ്തു.
കരുണ ഫൗണ്ടേഷൻ അമ്മമാരെയും,ഭിന്നശേഷി യുവതി യുവാക്കളെയും മറ്റും  അവരുടെ സുഖ ദുഃഖങ്ങളിൽ  കരുണയോടൊപ്പം ചേർത്ത് നിർത്തുന്ന സദ് പ്രവർത്തിയെ അദ്ദേഹം അഭിനന്ദിച്ചു.കരുണ കുടുംബത്തിനും കരുണയുടെ അമ്മമാർക്കും ഓണാശംസകൾ നേർന്നു.ഫൗണ്ടേഷൻ നൂറോളം അമ്മമാർക്ക് വർഷങ്ങളായി പെൻഷൻ നൽകി വരുന്നു. ഓണ സംഗമത്തിൽ ഇവർക്കുള്ള പെൻഷനും, ഓണപ്പുടവയും  നൽകി. ഒട്ടുമിക്ക അമ്മമാരും വളരെ നേരത്തേതന്നെ സംഗമത്തിന് എത്തിച്ചേരുകയും  പരസ്പരം കുശലം പറഞ്ഞു സന്തോഷങ്ങൾ പങ്കിട്ടു.
എൻ.ബാബു, മഹേഷ്, സീതാലക്ഷ്മി തുടങ്ങിയവർ ആശംസകൾ നേർന്നു.
കരുണ വൈസ് ചെയർമാൻ ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ, ട്രസ്റ്റി മെമ്പർ വേണു പ്രാരത്ത്, ട്രഷറർ  സോമശേഖരൻ, ചീഫ് കോർഡിനേറ്റർ  ഫാരിദ ടീച്ചർ, കൺവീനർ കെ.കെ ബക്കർ,  നന്ദകുമാർ കൊച്ചി, സന്തോഷ് അയ്യനിപ്പുള്ളി തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി. വിഭവ സമൃദ്ധമായ ഓണ സദ്യയും ഒരുക്കിയിരുന്നു.സതീഷ് വാര്യർ സ്വാഗതവും മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.കരുണ മെമ്പർ സുധാകരന്റെ  നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *