ഗുരുവായൂർ:ഓണസുവിതമൊരുക്കി ഒത്ത് ചേരലുമായി സുവിതം ഗുരുവായൂർ.ഓണംമലയാളികളുടെ സമത്വവും സമഭാവനയും സമൃദ്ധിയും വിളിച്ചോതുന്ന മഹോത്സവമായി ആഘോഷിക്കപ്പെടുമ്പോൾ സ്വാന്തനവും സഹായവും സദ്യയും,സഹകരണവും കൈതാങ്ങുമായി സുവിതം ഫൗണ്ടേഷന്റെആഭിമുഖ്യത്തിൻ കുടുംബ സംഗമവും പെൻഷൻ വിതരണവും, ഓണ സദ്യയും നടത്തി.ഗുരുവായൂർ മാതാകമ്മ്യൂണിറ്റി ഹാളിൽ സുവിതം പ്രസിഡണ്ട് പി.കെ. സരസ്വതിയമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമവും പെൻഷൻ വിതരണവും സ്വാമി ഹരി നാരായണൻ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി വരുണൻ കൊപ്പര, കോ.ഓഡിനേറ്റർ ബാലൻ വാറണാട്ട് എന്നിവർ സംസാരിച്ചു.കെ.എച്ച് ആർ.എ.ഗുരുവായൂർ യൂണിറ്റ്പ്രസിഡണ്ട് ഒ.കെ.ആർ മണകണ്oൻ, റിട്ട. ജില്ലാ ഡി.ഇ.ഒ. ഏ കെ.സുലോചന , എഫ്.എസ്.സി. സിസ്റ്റർ റോസിലിൻ .സുവിതം ട്രസ്റ്റിയും റിട്ട ട്രഷറി ഓഫീസറുമായ കെ.വി.രാമകൃഷ്ണൻ, ഖജാൻജി മാർട്ടിൻ ആന്റണി എന്നിവർ പ്രസംഗിച്ചു.ശതാഭിഷേകത്തിലെത്തിയപി.കെ.സരസ്വതിയമ്മയെചടങ്ങിൽ സ്നേഹാദര സമർപ്പണം നടത്തി.നഗരസഭ കൗൺസിലർമാരായ ശോഭ ഹരി നാരായണൻ ,രേണുക ശങ്കർ എന്നിവർ ഓണാശംസകൾ നേർന്നു.സംഗമത്തിന് കെ.പികരുണാകൻ,എം.പി.ശങ്കരനാരായണൻ ,ലത ബാലൻ,പി.കെ. കോമളം,ഇന്ദിരാ കരുണാകരൻ, ആന്റോആന്റണി എന്നിവർ നേതൃത്വം നൽകി
ഓണസുവിതമൊരുക്കി സുവിതം ഗുരുവായൂർ
