ന്യൂഡൽഹി:സിപിഎംഅഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശത്തിൽ അണുബാധയെ ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു.പൊതു ദർശനം ശനിയാഴ്ച ദില്ലിൽ. മൃതദേഹം എയിംസ് മോർച്ചറിയിൽ.1952 ആഗസ്റ്റ് 12ന് ആന്ധ്ര സ്വദേശികളായ സർവ്വേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപ്പാക്കത്തിന്റെയും മകനായി മദ്രാസിലാണു ജനനം. അച്ഛൻ ആന്ധ്രപ്രദേശ് റോഡ് ട്രാസ്പോർട്ട് കോർപ്പറേഷനിൽ എഞ്ചിനീയറായിരുന്നു. പ്രാഥമിക സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ഡൽഹിയിൽ സെന്റ് സ്റ്റീഫൻസ് കോളജിൽനിന്നു ബിരുദവും ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി.
1974ലാണ് എസ്എഫ്ഐയിലൂടെ ചേരുന്നത്. ജെഎൻയുവിലെ പഠനകാലത്താണു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അടിയന്തരാവസ്ഥയ്ക്കെതിരെ കാംപസിലും പുറത്ത് രാജ്യതലസ്ഥാനത്തും നടന്ന വിദ്യാർഥി പ്രധിഷേധങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു യെച്ചൂരി. ഇതിന്റെ പേരിൽ ഡോക്ടറേറ്റ് പൂർത്തിയാക്കുന്നതിനു മുന്നേ തന്നെ അറസ്റ്റിലായി. ജയിൽമോചിതനായ ശേഷം വീണ്ടും പഠനം തുടർന്നു. മൂന്നു തവണ ജെഎൻയു വിദ്യാർഥി യൂനിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
1978ൽ എസ്എഫ്‌ഐ അഖിലേന്ത്യാജോയിന്റ് സെക്രട്ടറിയായി.ഇതേവർഷം
തന്നെ അഖിലേന്ത്യാ പ്രസിഡൻ്റായുംതെരഞ്ഞെടുക്കപ്പെട്ടു. 1985ലാണ് സിപിഎം
കേന്ദ്ര കമ്മിറ്റിയിലേക്ക്
തെരഞ്ഞെടുക്കപ്പെടുന്നത്. 1992 മുതൽമരണംവരെ സിപിഎം പോളിറ്റ് ബ്യൂറോഅംഗമായിരുന്നു.
മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ സീമ ചിശ്‌തി ആണ് ഭാര്യ. യുകെയിൽ സെന്റ് ആൻഡ്രൂസ് സർവകലാശാല അധ്യാപിക അഖില യെച്ചൂരി, മാധ്യമപ്രവർത്തകനായിരുന്ന പരേതനായ ആശിഷ് യെച്ചൂരി എന്നിവർ മക്കളുമാണ്.
വിട…സീതാറാം യെച്ചൂരി
