ചാവക്കാട്:നഗരസഭ വനിതകൾക്കായി നൈപുണ്യ പരിശീലന കേന്ദ്രം തുറന്നു കൊടുത്തു.പുതുവത്സര ദിനത്തിൽ ഗുരുവായൂർ എംഎൽഎ,എൻ. കെ അക്ബർ ഉത്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക്ക് സ്വാഗതം ആശംസിച്ചു.നഗരസഭ അസിസ്റ്റന്റ് എൻജിനീയർ ടോണി സി എൽ റിപ്പോർട്ട് അവതരണം നടത്തി.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ്,പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് അൻവർ എ. വി,വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ, സി ഡി എസ് ചെയർപേഴ്സൺ ജീനാ രാജീവ്, മുൻ ചെയർമാനും നഗരസഭ കൗൺസിലറുമായ എം ആർ രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷാജിത സലാം നന്ദി പറഞ്ഞു.2023 – 24 ജനകീയ ആസൂത്രണ പദ്ധതി പ്രകാരം 2253200 രൂപ ചെലവഴിച്ചാണ് പരിശീലന കേന്ദ്രം നിർമ്മിച്ചത് .നഗരസഭ കൗൺസിലർമാർ, കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു
വനിതകൾക്ക് പുതുവത്സരസമ്മാനവുമായി ചാവക്കാട് നഗരസഭ
