യൂത്ത് കോൺഗ്രസ് നേതാവ് പുന്ന നൗഷാദ് വധം;ഒരാൾ കൂടി അറസ്റ്റിൽ

ചാവക്കാട്:യൂത്ത് കോൺഗ്രസ് നേതാവ് പുന്ന നൗഷാദ് വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പാവറട്ടി പെരുവല്ലൂർ സ്വദേശി കുറ്റിക്കാട്ട് നിസാമുദ്ദീൻ (40) നെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി 5 വർഷത്തിനുശേഷമാണ് പിടിയിലാകുന്നത്.സംസ്ഥാന ക്രൈംബ്രാഞ്ചും പ്രത്യേക രഹസ്യ അന്വേഷണ ദൗത്യസംഘവും സംയുക്തമായാണ് ഗുരുവായൂരിൽ നിന്ന് പ്രതിയെ പിടികൂടിയത്.കേസുമായി ബന്ധപ്പെട്ട് 14 പേരെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
2019 ജൂണ് 30നാണ് ചാവക്കാട് പുന്നയിൽ യൂത്ത് കേൺഗ്രസ് നേതാവായിരുന്ന നൗഷാദ് അടക്കംനാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റത്. ഇതിൽ നൗഷാദ് കൊല്ലപ്പെടുകയായിരുന്നു. എസ്ഡിപിഐ പ്രവർത്തകനെ അക്രമിച്ചതിലുള്ള പകയാണ് കൊലക്ക് കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *