ചാവക്കാട് നഗരസഭയിൽ കുടുംബശ്രീ കേരള ചിക്കൻ ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിച്ചു

ചാവക്കാട് : നഗരസഭയിൽ കുടുംബശ്രീയുടെ കേരള ചിക്കൻ ഔട്ട്‌ലെറ്റ് പ്രവർത്തനം ആരംഭിച്ചു.വർധിച്ചു വരുന്ന കോഴിയിറച്ചിയുടെ വിലക്കയറ്റത്തിന് പരിഹാരമാകുന്നതിനും ശുദ്ധമായ ഇറച്ചി മിതമായ നിരക്കിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുമായി കേരള സർക്കാർ നടപ്പിലാക്കുന്ന കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ കേരള ചിക്കൻ ഔട്ട്‌ലെറ്റ് ചാവക്കാട് പുത്തൻകടപ്പുറത്ത് പ്രവർത്തനം ആരംഭിച്ചു.ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ ഉദ്ഘാടനം നിർവഹിച്ചു.നഗരസഭാ ചെയർപേഴ്സൺ  ഷീജ പ്രശാന്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ.കെ. മുബാറക് സ്വാഗതം ആശംസിച്ചു.
കുടുംബശ്രീ, മൃഗസംരക്ഷണ വകുപ്പ്, കെപ്‌കോ എന്നിവയുടെ സഹകരണത്തോടെയാണ് കേരള സർക്കാർ ഈ പദ്ധതി നടപ്പാക്കുന്നത്. ശുദ്ധമായ കോഴിയിറച്ചി കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.കുടുംബശ്രീ തൃശ്ശൂർ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. സലീൽ യു മുഖ്യ അതിഥിയായിരുന്നു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് അൻവർ എ.വി, ഒന്നാം വാർഡ് കൗൺസിലർ ഉമ്മു റഹ്മത്ത്, കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം ഓഫീസർ ശാരിക എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ  ജീന രാജീവ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *