പുന്നയൂർ: റോഡിൽ വാഹനം നിർത്തിയതിന് ചൊല്ലിയുള്ള തർക്കത്തിനിടയിൽ കോൺഗ്രസ് നേതാവിന് മർദ്ദനമേറ്റു.പുന്നയൂർക്കുളം കോൺഗ്രസ്റ്റ് മണ്ഡലം സെക്രട്ടറി അൻവർ അസൈനാരകത്ത് (44)നാണ് അക്രമത്തിൽ പരുക്കേറ്റത്.ഇയാളെ ചാവക്കാട് താലൂക്കാശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലും
പ്രവേശിപ്പിച്ചു.ഇന്നലെ വൈകീട്ട് 7 മണിക്ക് മന്ദലാംകുന്ന് കരുണാകരൻ ഫൗണ്ടേഷൻ ഓഫീസിന് മുൻപിൽ വെച്ചാണ് സംഭവം.ഓഫീസിനു മുന്നിൽ
ബൈക്കിൽ ഇരിക്കുകയായിരുന്ന
അൻവർ അസൈനാരകത്തിനെ ഓട്ടോറിക്ഷയുമായി എത്തിയ പ്രതി ഒരു പ്രകോപനവുമില്ലാതെ ബൈക്ക് ചവിട്ടി മറിച്ചിടുകയും, ഇതു ചോദ്യം ചെയ്ത അൻവറിനെ മർദ്ദിക്കുകയായിരുന്നു..
വടക്കേകാട് പോലീസിൽ പരാതി നൽകി.
റോഡിൽ വാഹനം നിർത്തിയതിന് ചൊല്ലിയുള്ള തർക്കത്തിനിടയിൽ കോൺഗ്രസ് നേതാവിന് മർദ്ദനം
