ശക്തന്‍ ബസ്സ് സ്റ്റാന്‍ഡും പരിസരവും ഗതാഗത യോഗ്യമാക്കുക; ബിഎംഎസ്

തൃശ്ശൂർ:തൃശ്ശൂർ ശക്തന്‍ സ്റ്റാൻഡും പരിസരവും ഗതാഗത യോഗ്യമാക്കണമെന്നാവിശ്യപ്പെട്ടുകൊണ്ട് മോട്ടോര്‍ തൊഴിലാളികള്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ധര്‍ണ സംഘടിപ്പിച്ചു.
ദിവസവും ആയിരക്കണക്കിന് യാത്രക്കാരും വാഹനങ്ങളും വന്നു പോകുന്ന ബസ് സ്റ്റാന്റ് വലിയ  ഗര്‍ത്തം രൂപപ്പെട്ട് തകര്‍ന്ന നിലയിലാണ്. മഴപെയ്താല്‍ കാനയും തോടും ബസ് സ്റ്റാന്‍ഡും ഒന്നാകെ വെള്ളത്തില്‍ മുങ്ങുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്.
നിരവധി തവണ ബന്ധപ്പെട്ട അധികാരികള്‍ക്ക് സ്റ്റാൻ്റ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം നല്‍കിയിട്ടും നാളിതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പ്രതിഷേധ ധര്‍ണ
ബി എം എസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു.ജില്ലാ മോട്ടോര്‍ ആന്‍ഡ് എഞ്ചിനീയറിങ് മസ്ദൂര്‍ സംഘം  പ്രസിഡണ്ട് എം എം വത്സന്‍ അധ്യക്ഷത വഹിച്ചു.
ഫെഡറേഷന്‍ പ്രസിഡണ്ട് എ.സി കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡൻ്റ് എം.എസ് പ്രേംകുമാര്‍,ബസ് ഫെഡറേഷന്‍  ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡണ്ട് ബിബിന്‍ ആലപ്പാട്ട്,
ബി എം എസ് സംസ്ഥാന സമിതി അംഗം കെ.അച്യുതന്‍,പി.ബി.ഒ.എ ഇരിങ്ങാലക്കുട മേഖല പ്രസിഡൻ്റ് സുഗതന്‍ കല്ലിങ്ങപ്പുറം,ജനറല്‍ സെക്രട്ടറി കെ ഹരീഷ്,ജയന്‍ കോലാരി,ബെന്നി മോഹനന്‍,എന്‍.വി വിനീഷ് മനു,ജയരാജ്,
കെ.എ മാത്യൂസ് എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *