പുന്നയൂർക്കുളം:കേരളം ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി അല്ല കള്ളന്മാരുടെ പാർട്ടിയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.ബി. ഗോപാലകൃഷ്ണൻ. പുന്നയൂർക്കുളം പഞ്ചായത്ത് ദുർ ഭരണത്തിനെതിരെ ബിജെപി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ബഹുജന പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സകല മേഖലയിലും കളവു മാത്രമാണ് ഇവർ പറയുന്നത്. ഇടത് നയം കൊണ്ടുവന്നു സിനിമമേഖലയും തകർത്തു കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. കാലം മാറിക്കൊണ്ടിരിക്കുകയാണ്. ഇവന്മാരുടെ വേഷംകെട്ട് ജനങ്ങൾക്ക് മനസ്സിലായി. അതിന് തെളിവാണ് ബിജെപി പുന്നയൂർക്കുളം അടക്കമുള്ള ഏഴ് നിയോജകമണ്ഡലങ്ങളിൽ വെന്നികൊടി പാറിച്ച് സുരേഷ് ഗോപി എംപി സ്ഥാനത്തേക്ക് ജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി മെമ്പർമാരുടെ വാർഡുകളിലെ പദ്ധതികൾ ഒഴിവാക്കി പദ്ധതി തുക സർക്കാർ വെട്ടിക്കുറച്ചെന്ന് പറഞ്ഞ് വാർഡുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഉപേക്ഷിക്കുക, ലൈഫ് ഭവന പദ്ധതിയിൽ സി പി എം മെമ്പറുടെ ഭർത്താവിന് വീട് നല്കിയതിൽ അഴിമതി,ശ്മശാന കോമ്പൗണ്ടിലെ മാലിന്യ കൂമ്പാരവും എംസിഎഫും ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളി എന്നിവയാരോപിച്ചാണ് ബിജെപി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. രാവിലെ കുന്നത്തൂരിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ വടക്കേക്കാട് എസ് എച്ച് ഒ രതീഷിന്റെ നേതൃത്വത്തിൽ ബാരിക്കേട് കെട്ടി പോലീസ് തടഞ്ഞു.തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ പ്രസിഡന്റ് ടി കെ ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗം ദയാനന്ദൻ മാമ്പുള്ളി മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡൻ്റ്
അനിൽ മഞ്ചറമ്പത്ത്, നേതാക്കളായ രാജൻ തറയിൽ,
സുഭാഷ് മണ്ണാരത്ത്, കെ.സി രാജു,ഷാജി തൃപ്പറ്റ്, പ്രബീഷ് തിരുവെങ്കിടം, കിരൺ ബാലചന്ദ്രൻ, സുരേഷ് നടുവത്ത്, ശാന്തി സതീശൻ,ഷീന സുരേഷ്, ഗോകുൽ അശോകൻ,അനിത ധർമൻ, ഇന്ദിര പ്രബുലൻ,എ.ഡി. ബാബു,രാജൻ അളുവപറമ്പിൽ പങ്കെടുത്തു
പുന്നയൂർക്കുളം പഞ്ചായത്ത് ദുർ ഭരണത്തിനെതിരെ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി
