വടക്കേക്കാട്:തൊഴിയൂരിൽ ഭാര്യയെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിന് ഒമ്പത് വർഷം കഠിന തടവും 20,000 രൂപ പിഴയും. തൊഴിയൂർ തയ്യിൽ വീട്ടിൽ രാജീവിനെയാണ് ചാവക്കാട് അസിസ്റ്റൻ്റ് സെഷൻസ് കോടതി ശിക്ഷിച്ചത്.ചേലക്കര സ്വദേശി സരിതയെ വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ.തൊഴിയൂരിലുള്ള രാജീവിൻ്റെ വീട്ടിൽ 2018 ജുലായ് 21 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.തയ്യൽ ജോലി കഴിഞ്ഞു വീട്ടിലെത്തിയ സരിത ഭക്ഷണം പാചകം ചെയ്യുന്നതിനായി ഫ്രിഡ്ജിൽ നിന്നു സാധനങ്ങൾ പുറത്തേക്കെടുക്കുന്നതിനിടെ പിറകിൽ നിന്നു ചുറ്റിക കൊണ്ടു തലയ്ക്കു അടിക്കുകയായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ സരിത ചികിത്സയിലാണ്.ഗുരുവായൂർ എസ്ഐ ഇ.ബാലകൃഷ്ണനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ബിക്ക് പ്രോസിക്യൂട്ടർ കെ.ആർ രജിത് കുമാർ ഹാജരായി.
Related Posts
ചക്കിത്തറ മരണാനന്തര സഹായ സമിതി നറുക്കെടുപ്പ് വിജയികൾ
- Ramesh Chembil
- August 13, 2024
- 0
വടക്കേക്കാട്:ചക്കിത്തറ മരണാനന്തര സഹായ സമിതിയുടെ നറുക്കെടുപ്പ് നടന്നു. സമ്മാനർഹത നേടിയ ടിക്കറ്റുകൾ -ഫസ്റ്റ് പ്രൈസ് – 1376 (1 ലക്ഷം രൂപ,സെക്കൻ്റ് പ്രൈസ് -3625 (50000 രൂപ,തേർഡ് പ്രൈസ് -4145 ( 25000 രൂപ), […]
വൈലത്തൂരിൽ എസ് എസ് എൽ സി,പ്ലസ് ടു വിജയികളെ ആദരിച്ചു.
- Ramesh Chembil
- July 7, 2024
- 0
വടക്കേകാട്:ഗ്രാമപഞ്ചായത്തിലെ വൈലത്തൂർ 11 -ാം വാർഡിൽ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ ആദരിച്ചു. വാർഡ് മെമ്പർ എസ്.കെ ഖാലിദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ്വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ […]
സ്കൂട്ടർ മറിഞ്ഞ് യുവതിയും മൂന്നുവയസ്സുകാരനും മരിച്ചു.
- Ramesh Chembil
- September 17, 2024
- 0
മലപ്പുറം :മമ്പാട് ഇറക്കത്തിൽ വച്ച് ബ്രേക്ക് നഷ്ടമായ സ്കൂട്ടർ മറിഞ്ഞ് യുവതിയും ഭർതൃസഹോദരന്റെ മകനായ മൂന്നുവയസ്സുകാരനും മരിച്ചു. നടുവക്കാട് ചീരക്കുഴിയിൽ ഷിനോജിൻ്റെ ഭാര്യ ശ്രീലക്ഷ്മി, ഷിനോജിന്റെ സഹോദരൻ്റെ മകൻ ധ്യാൻ ദേവ് എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച […]
