കുന്നംകുളം: വ്യക്തിവൈരാഗ്യത്തെ തുടർന്ന് ഭിന്നശേഷിക്കാരനായ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കീഴൂർ സ്വദേശി കറപ്പം വീട്ടിൽ അസീസ് (39)നെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നാം തീയതി രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഭിന്നശേഷിക്കാരനായ യുവാവ് മോട്ടോർസൈക്കിളിൽ വീട്ടിലേക്ക് പോകുന്നതിനിടെ പ്രതി സ്കൂട്ടറിൽ പിന്തുടർന്നെത്തി കീഴൂർ ഏറത്ത് അമ്പലത്തിനു മുന്നിൽ വച്ച് മോട്ടോർസൈക്കിളിൽ നിന്നും തള്ളി വീഴ്ത്തുകയും റോഡിലേക്ക് വീണ ഭിന്നശേഷിക്കാരനെ ഇരുമ്പ് കമ്പി കൊണ്ട് തലയിൽ അടിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
Related Posts
ഞമനേങ്ങാട് കണ്ടംപുള്ളി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം
- Ramesh Chembil
- August 15, 2024
- 0
ഞമനേങ്ങാട്: എ എൽ പി സ്കൂൾ(ഓൾഡ്) കണ്ടംപുള്ളി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു.സ്കൂൾ മാനേജർ അഡ്വ.കെ.എസ് മനോജ് പതാക ഉയർത്തി.പ്രധാനധ്യാപിക രമാദേവി സന്ദേശം നൽകി. സ്കൂൾ ലീഡർ അനാദ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ […]
വടക്കേക്കാട് ഗ്രാമപഞ്ചായത്തിൽ ജോബ് ഫെസിലിറ്റേഷൻ സെൻറർ പ്രവർത്തനം ആരംഭിച്ചു
- Ramesh Chembil
- March 24, 2025
- 0
വടക്കേക്കാട് :സംസ്ഥാന സർക്കാരിൻ്റെ വിജ്ഞാന കേരളം ക്യാമ്പയിൻ ഭാഗമായി വടക്കേക്കാട് ഗ്രാമപഞ്ചായത്തിൽ ജോബ് ഫെസിലിറ്റേഷൻ സെൻറർ പ്രവർത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ എം കെ നബീൽ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് ജിൽസി ബാബു […]
മേരി ക്യുരി ഫെല്ലോഷിപ്പിന് അർഹയായ ഐശ്വര്യ അതുലിനെ ബാലഗോകുലം അനുമോദിച്ചു
- Ramesh Chembil
- June 30, 2025
- 0
പുന്നയുർകുളം:ശാസ്ത്രഗവേഷണത്തിൽ യൂറോപ്യൻ കമ്മീഷൻ നൽകുന്ന മേരി ക്യുരി ഫെല്ലോഷിപ്പിന് അർഹയായ പുന്നയൂർകുളം ആറ്റുപുറം സ്വദേശിനി പറക്കാട്ട് ഐശ്വര്യ അതുലിനെ ബാലഗോകുലം പുന്നയൂർക്കുളം താലുക്ക് സമിതി അനുമോദിച്ചു.ചടങ്ങിൽടി.പി ഉണ്ണി, ബാലഗോകുലം ഗുരുവായൂർ ജില്ല മുൻ അധ്യക്ഷൻ […]
