മേരി ക്യുരി ഫെല്ലോഷിപ്പിന് അർഹയായ ഐശ്വര്യ അതുലിനെ ബാലഗോകുലം അനുമോദിച്ചു

പുന്നയുർകുളം:ശാസ്ത്രഗവേഷണത്തിൽ യൂറോപ്യൻ കമ്മീഷൻ നൽകുന്ന മേരി ക്യുരി ഫെല്ലോഷിപ്പിന് അർഹയായ പുന്നയൂർകുളം ആറ്റുപുറം സ്വദേശിനി പറക്കാട്ട് ഐശ്വര്യ അതുലിനെ ബാലഗോകുലം പുന്നയൂർക്കുളം താലുക്ക് സമിതി അനുമോദിച്ചു.ചടങ്ങിൽ
ടി.പി ഉണ്ണി, ബാലഗോകുലം ഗുരുവായൂർ ജില്ല മുൻ അധ്യക്ഷൻ കെ.എം പ്രകാശൻ, ജില്ല സമിതി അംഗം ബാബു അയോധ്യ,ടി.അശോകൻ, കെ.എ മധു,ജിതേഷ് വൈലത്തൂർ, അനിൽകുമാർ അരുവായ്, താണിശ്ശേരി ശ്രിനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.
അയർലെന്റിലെ അറ്റലാന്റിക് ടെക്നോളിജി ക്കൽ സർവ്വകലാശാലയിൽ മൂന്നു വർഷത്തെ ഗവേഷത്തിനാണ് ഫെല്ലോഷിപ്പ്.പ്രതിവർഷം 50ലക്ഷം രൂപവീതം മൂന്ന് വർഷത്തേക്കാണ് ഫെല്ലോഷിപ്പ്.ജലാശയങ്ങൾ ഉൾപ്പെടെയുള്ള പാരിസ്ഥിതിക ഇടങ്ങളിൽ നാനോ കണങ്ങളുടെ സഹായത്താലുള്ള ജലശുദ്ധീ കരണംസംബന്ധിച്ചാണ് ഗവേഷണം.ജൂലൈ 4നു ഐശ്വര്യ അയർലൻറ്റിലേക്ക് യാത്ര തിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *