ചാവക്കാട് :മഴക്കാല രോഗ ആയുർവേദ പ്രതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.കടപ്പുറം ഗ്രാമപഞ്ചായത്ത് 6,7,8 വാർഡും കടപ്പുറം ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന താജുദ്ദീൻ ,ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി, മെമ്പർ എ.വി അബ്ദുൽ ഗഫൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.ക്യാമ്പിൽ
ഡോക്ടർമാരായ ടി.പി പ്രിയ, കെ ഐ സിത്താര എന്നിവർ രോഗികളെ പരിശോധിച്ച് മരുന്നുകൾ വിതരണം ചെയ്തു.
കടപ്പുറം പഞ്ചായത്തിൽ മഴക്കാല രോഗ ആയുർവേദ പ്രതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
