സ്വകാര്യ ലോഡ്ജിലെ കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കിയത് സിപിഎംഒത്താശയോടെയെന്ന് ബിജെപി

ഗുരുവായൂരിൽ:സ്വകാര്യ ലോഡ്ജിലെ കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കിയത് സിപിഎംഒത്താശയോടെയാ ണെന്നാരോപിച്ച് ബിജെപി ഗുരുവായൂർ നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ബിജെപി തൃശ്ശൂർ നോർത്ത് ജില്ല സെക്രട്ടറി രാജൻ തറയിൽ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് ആമുഖ പ്രഭാഷണം നടത്തി.ഏരിയ പ്രസിഡൻ്റ് പ്രദീപ് പണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ശോഭ ഹരിനാരായണൻ, ജ്യോതി രവീന്ദ്രനാഥ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.വി വാസുദേവൻ,സുജയൻ മാമ്പുള്ളി, വൈസ് പ്രസിഡൻ്റ് മനീഷ് കുളങ്ങര, ട്രഷറർ ദീപ ബാബു, സെക്രട്ടറിമാരായ പ്രസന്നൻ വലിയപറമ്പിൽ, ജിതുൻ ലാൽ, ദിലീപ് ഘോഷ്, ജിതിൻ കാവീട്, ദീപക് തിരുവെങ്കിടം, നിധിൻ മരക്കാത്ത്,മനോജ് പൊന്നുപറമ്പിൽ, സൂരജ് താമരയൂർ, സുമേഷ് ഗുരുവായൂർ,കാളിദാസ്, മനോജ് പളളിക്കര കൃഷ്ണൻ നളന്ദ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *