കുന്നംകുളം:അഞ്ഞൂരിൽ പാടത്തു നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി.145 സെന്റീമീറ്റർ നീളം വരുന്ന കഞ്ചാവ് ചെടിയാണ് എക്സൈസ് പിടികൂടിയത്. കഞ്ചാവ് ചെടി ശ്രദ്ധയിൽപെട്ട നാട്ടുകാർ എക്സൈസിന് വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കുന്നംകുളം റെയ്ഞ്ച് എക്സൈസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ഹരീഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.ജി ശിവശങ്കരൻ,പ്രിവന്റ് ഓഫീസർമാരായ എൻ.ആർ രാജു,എ.സി ജോസഫ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
കുന്നംകുളം അഞ്ഞൂരിൽ കഞ്ചാവ് ചെടി കണ്ടെത്തി;145 സെന്റീമീറ്റർ നീളമുള്ള ചെടി പാടത്തുനിന്നാണ് കണ്ടെത്തിയത്
