സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് നാളെ

പുന്നയൂർക്കുളം:ആസാദ് ഫൗണ്ടേഷൻ മാസംതോറും ജില്ലയിലെ വിവിധ മേഖലകളിൽ നടത്തി വരുന്ന സൗജന്യ തിമിര ശസ്ത്രക്രിയ, നേത്ര പരിശോധന ക്യാമ്പുകളുടെ പുന്നയൂർക്കുളം മേഖല ക്യാമ്പ് ഞായറാഴ്ച10 ന് ചമ്മന്നൂർ ലവ് ലാപ് മോണ്ടിസോറി പ്രീ സ്കൂളിൽ വച്ച്  നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ശാന്തി നേഴ്സിങ് ഹോം പുന്നയൂർക്കുളുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
നിർധന രോഗികൾക്ക് തിമിര ശസ്ത്രക്രിയയും മറ്റും തീർത്തും സൗജന്യമാണ്. ശസ്ത്രക്രിയക്ക് തിരഞ്ഞെടുത്തവർക്കുള്ള  ടെസ്റ്റുകളും സൗജന്യമായി ചെയ്തു നൽകും. ജില്ലയിലും സമീപപ്രദേശങ്ങളിലുമായി ആശുപത്രികൾ,ക്ലിനിക്കുകൾ,യുവജന സംഘടനകൾ,ക്ലബ്ബുകൾ,ചാരിറ്റികൾ, പാലിയേറ്റീവ് സംഘടനകൾ എന്നിവയുമായി സഹകരിച്ച് തുടർ ക്യാമ്പുകൾ നടത്തുമെന്നും ഭാരവാഹികളായ സലീൽ അറക്കൽ,അഷറഫ് മാവിൻ ചോട്, ശരീഫ് മേലെപ്പുര, അബ്ദു ഇല്ലത്തയിൽ,പി.കെ വിനോദ് എന്നിവർ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കാൻ 8547 544 888 എന്ന നമ്പറിൽ ബന്ധപ്പെടുക

Leave a Reply

Your email address will not be published. Required fields are marked *