എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ.വി.എസ് സുനിൽകുമാർ മണ്ഡലത്തിൽ പര്യടനം നടത്തി

ഗുരുവായൂർ:എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ.വി.എസ് സുനിൽകുമാർ ഗുരുവായൂർ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി.രാവിലെ എങ്ങണ്ടിയൂർ  മണപ്പാട് സെൻ്ററിൽ വെച്ച് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എൻ ജയദേവൻ ഉദ്ഘാടനം ചെയ്ത പര്യടനം രാത്രി ഒരു മനയൂർ  മുത്തമ്മാവിൽ സമാപിച്ചു.രാവിലെ എങ്ങണ്ടിയൂർ ചന്ത സെൻ്ററിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരെത്തി.തുടർന്ന് ചേറ്റുവ ഫിഷ് ലാൻ്റിംങ്ങ് സെൻ്ററിലെത്തി മത്സ്യ   തൊഴിലാളിക സന്ദർശിച്ചു.എം ഇ എസ് ആശുപത്രിയിലെത്തിയ സ്ഥാനാർത്ഥിയെ
കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ സ്ഥാനാർത്ഥിയെ പറ്റി സ്വയം തയ്യാറാക്കിയ പാട്ടു പാടിയാണ് സ്വീകരിച്ചത്. ചേറ്റുവ മൂന്നാം കല്ല്, കടപ്പുറം പഞ്ചായത്തിലെ
ചുള്ളിപ്പാടം,മുനക്കകടവ് കോളനി,ബ്ലാങ്ങാട് എന്നിവിടങ്ങളിലും ചാവക്കാട് മടക്കടവ്, ബേബി റോഡ്,
തിരുവത്ര മുട്ടിൽ,പുത്തൻകടപ്പുറം, എന്നിവിടങ്ങളിലും സ്വീകരണം നല്കി.
എടകഴിയൂർ ഫിഷറീസ് കോളനി, അകലാട് സ്കൂൾ പരിസരം, മന്ദലാംകുന്ന് സെന്റർ, കുഴിങ്ങരഎന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം
പുന്നയൂർക്കുളത്തേക്ക് പ്രവേശിച്ചു.അണ്ടത്തോട്  നിരവധി പേർ സ്വീകരിക്കാനെത്തി.
ചെറായി നാക്കോലയിൽ തെക്കത്ത് കൃഷ്ണന്റെ പത്നി കെ. എസ് കാർത്യായനി സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തിയത് ആവേശമായി.
മാവിൻ ചുവട്, ആൽത്തറ എന്നിവിടങ്ങളിലെ സ്വീകരണേ ശേഷം വടക്കേക്കാട് പഞ്ചായത്തിലെ
മണികണ്ഠേശ്വരം,നായരങ്ങാടി, അഞ്ഞൂർ എന്നിവിടങ്ങളില സ്വീകരണ ശേഷം ശക്തികേന്ദ്രങ്ങളായ പുക്കോട് മേഖലയിലേക്ക് പ്രവേശിച്ചു. ഉപ്പുതോട് സെന്റർ,കോട്ടപ്പടി,
തമ്പുരാൻപടി,ഹരിദാസ് നഗർ, എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം  മമ്മിയൂർ ജംങ്ഷനിൽ നിന്ന് ഗുരുവായൂരിലേക്ക് സ്വീകരിച്ചു. ഇരുചക്രവാഹങ്ങളും വാദ്യമേളങ്ങളും അകമ്പടിയായിചാമുണ്ഡേശ്വരി,പടിഞ്ഞാറെ നട,കാരക്കാട്,പാലയൂർ, തെക്കൻഞ്ചേരി എന്നിവിടങ്ങളിലെ സ്വീകരണ ശേഷംമുത്തമ്മാവ് സെൻ്ററിൽ സമാപിച്ചു.എൽഡിഫ് നേതാക്കളായ കെ.വി അബ്ദുൾ ഖാദർ,സി. സുമേഷ്,എം. കൃഷ്ണദാസ്,എം.എ ഹരിസ് ബാബു,ടി.ടി ശിവദാസ്,അഡ്വ. പി മുഹമ്മദ് ബഷീർ,ഗീതാഗോപി,ടി. തുളസിദാസ്,പി കെ സൈതാലിക്കുട്ടി,ഷീജ പ്രശാന്ത്, എന്നിവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായി.

വീഡിയോ കാണാം

Leave a Reply

Your email address will not be published. Required fields are marked *