കോഴിക്കോട് കൊയിലാണ്ടിയിൽ സി പി എം നേതാവിൻ്റെ കൊലപാതകം;മുൻ ബ്രാഞ്ച് അംഗം കസ്റ്റഡിയിൽ. പെരുവട്ടൂർ സ്വദേശി അഭിലാഷ്(33) ആണ് കസ്റ്റഡിയിലുള്ളത്

കോഴിക്കോട് കൊയിലാണ്ടിയിൽ സി പി എം നേതാവിൻ്റെ കൊലപാതകത്തിൽ ഒരാൾ കസ്റ്റഡിയിൽ സിപിഎം മുൻ ബ്രാഞ്ച് കമ്മറ്റി അംഗം പെരുവട്ടൂർ സ്വദേശി അഭിലാഷ്(33) ആണ് കസ്റ്റഡിയിലുള്ളത്.വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ്.സി പി എം നേതാവ് കൊയിലാണ്ടിപുളിയേറവയൽ പി.വി സത്യനാഥ് (62)ആണ് കൊല ചെയ്യപ്പെട്ടത്.സംഭവം ചെറിയപുറം ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ.ശരീരത്തിൽ നാലിലധികം വെട്ടേറ്റ പാടുകൾ. സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകമെന്ന് പ്രാഥമിക നിഗമനം.വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെയാണ് സംഭവം.  മൃത്ദേഹം കോഴിക്കോട് മെഡിക്കൽ കേളേജിൽ. സംസ്കാരം ഇന്ന് വൈകീട്ട്.കൊയിലാണ്ടിയിൽ ഇന്ന് സി പി ഐ എം ഹർത്താൽ.

Leave a Reply

Your email address will not be published. Required fields are marked *