പുന്നയൂർക്കുളം:പെരുമ്പടപ്പ് വന്നേരി സ്വദേശിനി പേരോത്തയിൽ ഹസീന, ഇവരുടെ രണ്ടര വയസുള്ള മകൾ എന്നിവരാണ് ഇന്ന് രാവിലെ പെരുമ്പടപ്പ് പട്ടേരിക്കുന്നിലെ ഭർതൃവീട്ടിലെ കിണറ്റിൽ വീണത്.തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഇരുവരെയും കിണറ്റിൽ നിന്നും പുറത്തെടുത്ത് പുത്തൻപള്ളിയിലെ കെ.എം.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. ഹസീന അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.കുഞ്ഞിനെയും കൊണ്ട് ഹസീന കിണറ്റിൽ ചാടിയതാണെന്നാണ് പ്രാഥമിക നിഗമനം. മൂന്നര വർഷം മുൻപാണ് ഇവരുടെ വിവാഹം നടന്നത്. ഭർത്താവ് വിദേശത്താണ്. പെരുമ്പടപ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
Related Posts
തൃശൂരിൽ തലയറ്റ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി
- Ramesh Chembil
- October 14, 2024
- 0
തൃശൂര്‍:തൃശൂരിൽ തലയറ്റ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി.തൃശൂര്‍ പുതുക്കാട് ആമ്പല്ലൂര്‍ മണലിപ്പുഴയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പുഴയിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹമെന്നും അഞ്ചു ദിവസത്തിലധികം പഴക്കമുണ്ടെന്നും പൊലീസ് പറഞ്ഞു.പുഴയുടെ സമീപത്തുണ്ടായിരുന്ന വഞ്ചിക്കാരാണ് […]
ശക്തമായ മഴയിൽ ഞമനേങ്ങാട് വീടിൻ്റെ മേൽക്കൂര തകർന്നുവീണു
- Ramesh Chembil
- August 30, 2024
- 0
വടക്കേക്കാട്:ഞമനേങ്ങാട് ശക്തമായ മഴയിൽ വീടിൻ്റെ മേൽക്കൂര തകർന്നു വീണു. ഞമനേങ്ങാട് വൈലത്തൂര്‍ വീട്ടിൽഉണ്ണിയുടെ ഓട് മേഞ്ഞ വീടിൻ്റെ പിൻഭാഗം മേൽക്കൂരയാണ് മഴയിൽ തകർന്നു വീണത്.ഇന്ന് പുലർച്ചെയാണ് സംഭവം. ഉണ്ണിയും ഭാര്യയും രണ്ട് മക്കളും അപകടം […]
കണ്ണൻ്റെ കഞ്ഞി കഴിക്കാൻ പതിവ് തെറ്റിയ്ക്കാതെ ടി.എൻ പ്രതാപൻ എം.പിയെത്തി
- Ramesh Chembil
- February 25, 2024
- 0
ഗുരുവായൂർ: ക്ഷേത്രോത്സവ പ്രസാദമായ കഞ്ഞിയും പുഴുക്കും കഴിക്കാൻ പതിവ് തെറ്റിക്കാതെ ടി.എൻ പ്രതാപൻ എം.പിയെത്തി.ഉത്സവം അഞ്ചാം ദിവസമായ ഇന്ന് ഗുരുവായൂരപ്പ സന്നിധിയിൽ ഭഗവദ് ദർശനത്തിന് ഭക്തസഹസ്രങ്ങളാണ് എത്തിയത്.ഇന്ന്പ്രസാദ ഊട്ട് മൂന്നു മണി വരെ നീണ്ടു.പങ്കെടുത്തത് […]
