വടക്കേക്കാട്:ഞമനേങ്ങാട് ശക്തമായ മഴയിൽ വീടിൻ്റെ മേൽക്കൂര തകർന്നു വീണു. ഞമനേങ്ങാട് വൈലത്തൂര് വീട്ടിൽ
ഉണ്ണിയുടെ ഓട് മേഞ്ഞ വീടിൻ്റെ പിൻഭാഗം മേൽക്കൂരയാണ് മഴയിൽ തകർന്നു വീണത്.ഇന്ന് പുലർച്ചെയാണ് സംഭവം. ഉണ്ണിയും ഭാര്യയും രണ്ട് മക്കളും അപകടം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് ഇവർ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.
ശക്തമായ മഴയിൽ ഞമനേങ്ങാട് വീടിൻ്റെ മേൽക്കൂര തകർന്നുവീണു
