ആൽത്തറയിൽ ബസ് ഡ്രൈവറെ ഓട്ടോ ഡ്രൈവർ കുത്തി പരിക്കേൽപ്പിച്ചു

പുന്നയൂർക്കുളം: ആൽത്തറയിൽ ബസ് ഡ്രൈവറെ ഓട്ടോ ഡ്രൈവർ കുത്തി പരിക്കേൽപ്പിച്ചു.കുന്നംകുളത്ത് നിന്ന് പൊന്നാനി കുണ്ടുകടവിലേക്ക് സർവ്വീസ് നടത്തുന്ന വിജിത്ത് ബസ്സിലെ  ഡ്രൈവർ അയിരൂർ സ്വദേശി മേനോത്ത് വീട്ടിൽ ബബീഷിനാണ് പരിക്കേറ്റത്.നെറ്റിയിൽ കുത്തേറ്റ ഇയാൾ പുന്നൂക്കാവ് ശാന്തി ആശുപത്രിയിൽ ചികിത്സതേടി. മൂന്ന് തുന്നലുകൾ ഉണ്ട്. ഒട്ടോ ഡ്രൈവറായ
കുമാരൻപടി സ്വദേശി മേത്തി വീട്ടിൽ ഇഖ്ബാൽ (34)നെ വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തു.ശനിയാഴ്ച ഉച്ചക്കാണ് സംഭവം നടന്നത്. സൈഡ് കൊടുക്കുന്നതിനെ ചൊല്ലി വടക്കേകാട് വെച്ച് തർക്കം നടക്കുകയും ഇതേ തുടർന്ന് ആൽത്തറയിൽ എത്തിയ ശേഷം ഓട്ടോ ബസ്സിന് കുറുകെ നിർത്തിയിടുകയായിരുന്നു.ഇതിനിടെ ഇവർ തമ്മിലുണ്ടായ തർക്കത്തിൽ കയ്യിൽ ഉണ്ടായിരുന്ന ഇരുമ്പ് കമ്പി ഉപയോഗിച്ച് ബബീഷിൻ്റെ നെറ്റിൽ കുത്തുകായായിരുന്നുവെന്ന് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *