മാലിന്യം പുറത്തേക്ക് ഒഴുക്കുന്നു;കുന്നത്തൂർ മന റിസോർട്ടിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി പ്രദേശവാസികൾ

പുന്നയൂർക്കുളം:പഞ്ചായത്തിലെ
കുന്നത്തൂർ മന റിസോർട്ടിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി പ്രദേശവാസികൾ.റിസോർട്ടിൽ മാലിന്യ സംസ്കരണം നടക്കുന്നില്ലെന്ന് പഞ്ചായത്തിനും ബന്ധപെട്ട അധികാരികൾക്കും പരാതി നൽകിയിട്ടും നടപടികൾ ഉണ്ടാവാത്തതിനെ തുടർന്ന് വെള്ളിയാഴ്ച പ്രക്ഷോഭം നടത്തുമെന്ന് പ്രദേശവാസികളുടെ കൂട്ടായ്മ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കുന്നത്തൂരിൽ പ്രവർത്തിക്കുന്ന റിസോർട്ടിൽ മാലിന്യങ്ങൾ സംസ്കരിക്കാൻ ശാസ്ത്രീയമായ സംവിധാനങ്ങൾ ഇല്ലെന്നും പ്ലാസ്റ്റിക്ക് ഉൾപെടയുള്ള മാലിന്യങ്ങൾ കത്തിക്കുകയാണ് ചെയുന്നതെന്നും ഇതിനെ വീഡിയോ സഹിതം പരാതി നൽകിയിട്ടും കാര്യമായ നടപടികൾ ഉണ്ടായിട്ടില്ലെന്ന്  പ്രദേശവാസികൾ പറയുന്നു.
ജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ സ്ഥാപിച്ചിട്ടുള്ള ഇൻസിനറേറ്റർ ശാസ്ത്രീയമല്ലെന്നും, സ്ഥാപിച്ചിട്ടുള്ളത് വീടുകൾക്ക് സമീപമണന്നും,കത്തികുമ്പോൾ പ്രദേശത്തെ  വീടുകളിലേക്ക് പുക പടരുന്നതായും ഇവർ ആരോപിച്ചു.കൂടാതെ മലിന ജലം പുറത്ത്  കെട്ടി കിടക്കുകയും ഭക്ഷണ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാതെ തുറസായ സ്ഥലത്ത് ഇടുന്നുവെന്നും പരാതിയുണ്ട്. വിവാഹങ്ങൾ ഉള്ള ദിവസങ്ങളിൽ രാത്രി 10 ന് ശേഷം ഉച്ചഭാഷിണി ഉപയോഗിക്കുന്നതടക്കമുള്ള പ്രശ്നങ്ങൾ നിരന്തരമായി  റിസോർട്ടിൽ നിന്നും ഉണ്ടാകുന്നതായും പ്രദേശവാസികൾ പറയുന്നു.
പ്രദേശവാസികൾ നൽകിയ പരാതിയിൽ പരിശോധന നടത്തിയതായും റിസോർട്ടിൻ്റെ പരിസരം മലിനമായികിടക്കുന്നത് ബോധ്യപെട്ടിതിൻ്റെ അടിസ്ഥാനത്തിൽ 10000 രൂപ പിഴ ചുമത്തിയതായും ഹെൽത്ത് ഇസ്പെക്ടർ പറഞ്ഞു. വിഷയത്തിൽ തുടർ നടപടികൾ എടുക്കേണ്ടത് പൊലൂഷൻ കൺട്രോൾ ബോർഡും പഞ്ചായത്തുമാണനെന്നാണ് ആരോഗ്യവകുപ്പിൻ്റെ വാദം.
വിഷയത്തിൽ ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്നും ഇല്ലെങ്കിൽ തുടർന്നുള്ള ദിവസങ്ങളിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും കൂട്ടായ്മ   ഭാരവാഹികളായ ഹരി എഴുത്ത്പുരക്കൽ,വാർഡ് മെമ്പർ ഗോകുൽ അശോകൻ, സജീവ് കരുമാലിക്കൽ,മുരളി പൊലിയത്ത് ,സനിൽ വെള്ളിക്കാട്ടിരി എന്നിവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *