ഗുരുവായൂർ: ക്ഷേത്രോത്സവ പ്രസാദമായ കഞ്ഞിയും പുഴുക്കും കഴിക്കാൻ പതിവ് തെറ്റിക്കാതെ ടി.എൻ പ്രതാപൻ എം.പിയെത്തി.ഉത്സവം അഞ്ചാം ദിവസമായ ഇന്ന് ഗുരുവായൂരപ്പ സന്നിധിയിൽ ഭഗവദ് ദർശനത്തിന് ഭക്തസഹസ്രങ്ങളാണ് എത്തിയത്.ഇന്ന്
പ്രസാദ ഊട്ട് മൂന്നു മണി വരെ നീണ്ടു.പങ്കെടുത്തത് പത്തൊമ്പതിനായിരത്തിലേറെ ഭക്തർ. തിരക്കുകൾക്കിടയിലും എം.പി കാലത്ത് നേരത്തെ തന്നെ പത്നിയോടൊപ്പം എത്തി. ക്ഷേത്ര ദർശനം കഴിഞ്ഞ് അന്നദാന പന്തലിലെത്തി.പ്രസാദ ഊട്ടിൻ്റെ സാരഥ്യമുള്ളക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,ദേവസ്വം ജീവനക്കാരുടെ ഭരണ സമിതി അംഗം സി.മനോജ്,ഭരണ സമിതി അംഗങ്ങളായ ചെങ്ങറ സുരേന്ദ്രൻ,പി.ജി രവീന്ദ്രൻ എന്നിവരും എം പിയോടൊപ്പം അന്നദാന പന്തലിലേക്ക് എത്തി. പ്രസാദ ഊട്ടിനെത്തിയവർക്ക് ഉത്സവാശംസകൾ നേർന്നും കഞ്ഞി വിളമ്പികൊടുത്തും കഞ്ഞി വിളമ്പുന്നവരെ അഭിനന്ദിച്ചു ഏറെ നേരം ചെലവഴിച്ചാണ് ടി എൻ പ്രതാപൻ യാത്രയായത് .ഒ.കെ.ആർ.മണികണ്ഠൻ,ആർ.രവികുമാർ,കെ.പിഉദയൻ ,കെ.വി.സത്താർ,സി.എസ്.സൂരജ്,പി.എംമെഹറൂഫ്, ജീഷ്മ സുജിത്ത്,കെ.എം ഷിഹാബ്, കെ.കെ.രഞ്ജിത്, ഋഷി ലാസർ, ടി.വി.കൃഷണ ദാസ് ,ടി.കെ.ഗോപാലകൃഷ്ണൻ, മുരളി വിലാസ്, രാമചന്ദ്രൻ പല്ലത്ത്,പ്രേം ജി.മേനോൻ, നവീൻ മാധവശ്ശേരി, ധനേഷ് മേപ്പത്ത് എന്നിവരും എംപിയോടെപ്പ മുണ്ടായിരുന്നു.
