വടക്കേക്കാട്:പ്രസിദ്ധമായ അഞ്ഞൂർ പാർക്കാടി പൂരത്തിന് കൊടിയേറി.രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം ക്ഷേത്രം മേൽശാന്തി തോട്ടപ്പായ മന ശങ്കരൻ നമ്പൂതിരി, ക്ഷേത്രം കോമരം രാജേഷ് കുട്ടൻഞ്ചേരി എന്നിവരുടെ കാർമ്മീകത്വത്തിലാണ് കൊടിയേറ്റം നടന്നത്.തുടർന്ന് പാർക്കാടി പാടത്ത് ഗ്രാമീണ സ്ത്രീകളുടെ കലം കരിക്കൽ ചടങ്ങ് നടന്നു.വൈകീട്ട് നിറമാല, ചുറ്റുവിളക്ക് എന്നിവ ഉണ്ടാകും. ഞായറാഴ്ചയാണ് പൂരം. ഇന്നു മുതൽ എല്ലാ ദിവസവും രാവിലെ വിശേഷാൽ പൂജകൾ, വൈകീട്ട് ചുറ്റുവിളക്ക്,വ്യാഴാഴ്ച വൈകീട്ട് 7 ന് നൃത്തസന്ധ്യ,വെള്ളിയാഴ്ച രാത്രി 7 ന് ഗാനമേള ശനിയാഴ്ച രാത്രി നാട്ടുത്താലം എന്നിവയുണ്ടാകും. ചടങ്ങുകൾക്ക് ഭാരവാഹികളായ ടി.ഡി ലാൽ, സജീഷ് തോട്ടപ്പായ മന, വിജയൻ അഞ്ഞൂർ,എം. എ അഥിൻ, ധനീഷ് ചേമ്പിൽ, ഷിബു എന്നിവർ നേതൃത്വം നല്കി.
Related Posts
ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി
- admin
- January 3, 2026
- 0
ഗുരുവായൂർ: ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്ന് രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി മൂർത്തിയേടത്തു മന സുധാകരൻ നമ്പൂതിരി മുഖ്യകാർമ്മികനായി. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി പി.എ പ്രദീപും വസന്തയും […]
ഞമനേങ്ങാട് വട്ടംപാടം റോഡിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം;രണ്ടു പേർക്ക് പരുക്ക്
- Ramesh Chembil
- December 22, 2023
- 0
വടക്കേകാട്: ഞമനേങ്ങാട് വട്ടംപാടം റോഡിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. രണ്ടു പേർക്ക് പരുക്ക്. കൊടുങ്ങല്ലൂർ സ്വദേശി പുന്നിലത്ത് വീട്ടിൽ റജീബ്(41), കോട്ടപ്പടി സ്വദേശി കുളങ്ങരപറമ്പിൽ വീട്ടിൽ അരൂൺ(25) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ […]
റോഡിലെ അശാസ്ത്രീയമായ പൈപ്പിടൽ; നായരങ്ങാടിയിൽ വാഹനങ്ങൾ കുഴിയിൽ താഴുന്നത് പതിവാകുന്നു
- Ramesh Chembil
- June 1, 2025
- 0
പുന്നയൂർക്കുളം:സംസ്ഥാന പാത ഗുരുവായൂർ – ആൽത്തറ റോഡിൽ നായരങ്ങാടിയിൽ ജല ജീവൻപദ്ധതിയുടെ ഭാഗമായി പൈപ്പിടാൻ കുഴിച്ച കാനയിൽ വാഹനങ്ങൾ താഴുന്നത് പതിവാകുന്നു. നായരങ്ങാടി പെട്രോൾ പമ്പിന് മുൻവശത്ത് ഞായറാഴ്ച സിമൻ്റു മായി വന്ന നാഷ്ണൽ […]
