ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ ഏഴിനു ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഹെലിപ്പാഡില്‍ ഇറങ്ങും. രണ്ട് അകബടി ഹെലികോപ്റ്ററുകള്‍ 20 മിനിറ്റ് മുൻപ് ഹെലിപ്പാഡില്‍ കവചമായി നിര്‍ത്തും.പിന്നാല പ്രധാനമന്ത്രി ഹെലിപ്പാഡില്‍ ഇറങ്ങും.ജില്ലാ ഭരണ കൂടവും ബിജെപി നേതാക്കളും സ്വീകരിക്കും.ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിലാണ് പ്രധാനമന്ത്രിക്കു വിശ്രമം. ഇവിടെ നിന്നു ക്ഷേത്രത്തിലേക്ക് 7.40നായിരിക്കും അദ്ദേഹം ദര്‍ശനത്തിനായി എത്തുക. 20മിനിറ്റ് ദര്‍ശനം. താമര കൊണ്ടു തുലാഭാരം നടത്താൻ സാധ്യതയുണ്ട്. 8.45നു സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും. മറ്റ് മൂന്ന് മണ്ഡപങ്ങളിലെ നവ ദമ്പതികള്‍ക്ക് ആശംസ നേരും. പിന്നീട് അദ്ദേഹം തൃപ്രയാറിലേക്ക് പോകും.നാളെ 80 വിവാഹങ്ങളാണ് ഗുരുവായൂരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമയത്ത് മറ്റു മണ്ഡപങ്ങളില്‍ താലി കെട്ടുന്ന വധൂവരൻമാരും കൂടെയുള്ളവരും കോവിഡ് പരിശോധന നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് കൈമാറണം
Related Posts
ചാലിശ്ശേരിയിൽ പനി ബാധിച്ച് യുവതി മരിച്ചു
- Ramesh Chembil
- August 23, 2024
- 0
ചാലിശ്ശേരി:ചാലിശ്ശേരിയിൽ പനി ബാധിച്ച് യുവതി മരിച്ചു. ചാലിശ്ശേരി മുക്കൂട്ട കമ്പനിപ്പടി കണ്ടരാമത്ത് പുഞ്ചയിൽ സതീഷ്കുമാറിന്റെ മകൾ ഐശ്വര്യയാണ്(25) പനി ബാധിച്ച് മരിച്ചത്. ചെന്നൈയിൽ കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥയാണ്. സംസ്കാരം ഉച്ചക്ക് 12 മണിക്ക് […]
വൈലത്തൂർ ഈസ്റ്റ് എ.എൽ പി.സ്ക്കൂളിൽ ഹരിതസമേതം
- Ramesh Chembil
- June 27, 2024
- 0
വടക്കേക്കാട്: വൈലത്തൂർ ഈസ്റ്റ് എ.എൽ പി.സ്ക്കൂളിൽ ഹരിതസമേതം പരിപാടിയുടെ ഭാഗമായി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വിത്തുബോളുകൾ തയ്യാറാക്കുന്നു.ഓരോരുത്തരും തയ്യാറാക്കുന്ന വിത്തുമ്പോളുകൾ ജൂലൈ 4, 5 തിയതികളിൽ ഞാറ്റുവേല സമയത്ത് പ്രകൃതിയിലേക്ക് എറിയും.വിത്തുബോളുകൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട […]
പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേർച്ച സമാപിച്ചു
- Ramesh Chembil
- January 29, 2025
- 0
ചാവക്കാട്: മണത്തല മർഹും ഹൈദ്രോസ്കുട്ടി മൂപ്പരുടെ സ്മരണകളിൽ രണ്ട് ദിവസങ്ങളിലായി നടന്നു വന്നിരുന്ന 237-ാമത് ചന്ദനക്കുടം നേർച്ച സമാപിച്ചു.ആയിരങ്ങളാണ് നേർച്ചയുടെ ഭാഗമായി മണത്തിലയിലേക്ക് ഒഴുകിയെത്തിയത്.27ന് രാവിലെ ആറുമണിക്ക് ചാവക്കാട് സെന്ററിൽ നിന്നും പ്രജ്യോതിയുടെ ആദ്യകാഴ്ചയോടുകൂടിയാണ് […]
