സുരേഷ് ഗോപിയും കുടുംബവും ഗുരുവായൂരിലെത്തി

ഗുരുവായൂർ:മകളുടെ വിവാഹത്തോടനുബന്ധിച്ച് സുരേഷ് ഗോപി കുടുംബ സമേതം ഗുരുവായൂരിലെത്തി. രാവിലെ ഭാര്യ രാധികയ്ക്കും, മകൾ ഭാഗ്യയ്ക്കുമൊപ്പമാണ് സുരേഷ് ഗോപി ക്ഷേത്രത്തിൽ എത്തിയത്.
നാളെ നടക്കുന്ന മകളുടെ വിവാഹത്തിൻ്റെ ഒരുക്കങ്ങൾ വിലയിരുത്താനായിരുന്നു സുരേഷ്ഗേപി എത്തിയത്. വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നാളെ ഗുരുവായൂരിലെത്തും.രാവിലെ ഏഴിനു ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഹെലിപ്പാഡില്‍ ഇറങ്ങുന്ന പ്രധാനമന്ത്രിയെ ജില്ലാ ഭരണകൂടവും ബിജെപി നേതാക്കളും ചേർന്ന് സ്വീകരിക്കും. ശ്രീകൃഷ്ണ കോളജ് ഗ്രൗഡിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. സ്വീകരണത്തിന് ശേഷം റോഡ് മാർഗം ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി വിശ്രമിക്കും ഇവിടെ നിന്നു ക്ഷേത്രത്തിലേക്ക്. 7.40നായിരിക്കും പ്രധാനമന്ത്രി ദര്‍ശനത്തിനായി എത്തുക. ദര്‍ശനത്തിനുശേഷം 8.45നു സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും.പ്രധാനമന്ത്രിയുടെ വരവി നോടനുബന്ധിച്ച് ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലും വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *