പുന്നയൂർക്കുളം:സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകിക്കൊണ്ട് പ്രവർത്തിക്കുന്ന ക്വസ്റ്റാ എഡ്യൂക്കേഷൻ ഫൌണ്ടേഷൻ്റെ കീഴിൽ പ്രവർത്തനം ആരംഭിക്കുന്ന മറിയ ഇൻസ്റ്റിറ്റ്റ്യൂട്ട് ഓഫ് മോണ്ടിസ്സോറി ട്രെയിനിങ്, പ്രണവം യോഗ ക്ലബ് , ജീവൻ ധാര ഫാമിലി കൗൺസിലിങ് എന്നി സംരംഭങ്ങളുടെ സംയുക്ത ഉദ്ഘടനം ശനിയാഴ്ച കാലത്ത് 10 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വടക്കേക്കാട് കല്ലിങ്ങൽ റോഡ് അൽവഫ്ര കോംപ്ലക്സിൽ വച്ച് നടക്കുന്ന ചടങ്ങ് കുഞ്ഞഹമ്മദ് അമ്പാരത്ത് ഉദ്ഘാടനം ചെയ്യും.വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നബീൽ എൻ എം കെ മുഖ്യാതിഥിയാകും. ഡോ.സർഗാസ്മി,ശ്രുതി,സൗമ്യ എന്നിവർ വിവിധ വിദ്യാഭ്യാസ സംരംഭങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. നിർധനരായ വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസ് അനുകൂല്യവും വാർഷീക പരീക്ഷയിൽ 90 ശതമാനത്തിലേറെ മാർക്ക് നേടുന്നവർക്ക് ഫീസിൻ്റെ പത്ത് ശതമാനം ഇളവ് നല്കുമെന്നും സ്ത്രീകൾക്ക് മാത്രമാണ് പ്രവേശനമെന്നും ഭാരവാഹികളായ ഷംസിത പൊന്നമ്പത്തേയിൽ,ഷെജീറ ഈച്ചരത്തേയിൽ എന്നിവർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 88 91 97 38 72
മോണ്ടിസ്സോറി ട്രെയിനിംങ് സെന്റർ ഉദ്ഘാടനം ശനിയാഴ്ച
