വടക്കേക്കാട് മാലിന്യമുക്ത വാർഡ് തല ശില്പശാല

വടക്കേക്കാട്:വടക്കേക്കാട് ഗ്രാമ പഞ്ചായത്തിൽ നടന്ന മാലിന്യ മുക്ത നവകേരളം വാർഡ് തല ശില്പശാല പ്രസിഡൻ്റ് എൻ എം കെ നബീൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് ജിൽസിബാബു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ശ്രീധരൻ മാക്കാലിക്കൽ,റഷീദ്,രുഗ്മ്യ സുധീർ,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ ഫസലുൽ അലി, സെക്രട്ടറി അനിതരാമൻ, ഹെൽത്ത്‌ ഇൻസ്പെക്ടർ അശോകൻ,വാർഡ് അംഗങ്ങൾ, ഹരിത കർമ്മ സേനാ അംഗങ്ങൾ, ആശാ വർക്കർമാർ, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങൾ, അംഗൻവാടി അധ്യാപകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.കില തീം മാറ്റിക്ക് കോഡിനേറ്റർ ആൻസി ക്ലാസ്സെടുത്തു. ശില്പശാലയിൽ ഇരുനൂറോളം പേർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *