ജില്ലാതല തദ്ദേശ അദാലത്ത് ആഗസ്റ്റ് 13 ന്

ചാവക്കാട്:തൃശൂർ ജില്ലാ തല തദ്ദേശ അദാലത്ത് ആഗസ്റ്റ് 13 ന് തൃശൂര്‍ ടൌണ്‍ഹാളില്‍ നടക്കും. പൊതുജനങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എന്‍.കെ അക്ബര്‍ എം.എല്‍.എ.
സംസ്ഥാന സര്‍ക്കാരിന്‍റെ മൂന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്‍റെ നേതൃത്വത്തിലാണ് അദാലത്ത് നടത്തുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ പരിഹരിക്കുന്നതിലേക്കാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. അദാലത്തിലേക്കുള്ള അപേക്ഷകള്‍  https://adalat.lsgkerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലെ സിറ്റിസണ്‍ ലോഗിന്‍ മുഖേന സമര്‍പ്പിക്കാവുന്നതാണ്. പൊതുജനങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം.
അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍
1. കെട്ടിട നിര്‍മ്മാണം – അനുമതികള്‍
2. വ്യാപാര- വാണിജ്യ- സേവന ലൈസന്‍സുകള്‍
3. ജനന- മരണ – വിവാഹ രജിസ്ട്രേഷന്‍
4. നികുതികള്‍
5. ഗുണഭോക്തൃപദ്ധതികള്‍
6. പദ്ധതി നിര്‍വ്വഹണം
7. പെന്‍ഷനുകള്‍
8. മാലിന്യ സംസ്കരണം
9. പൊതുസൌകര്യങ്ങള്‍
10. ആസ്തികളുടെ (റോഡുകളുടെയും കെട്ടിടങ്ങളുടെയും) പരിപാലനം
11. സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യക്ഷമത

Leave a Reply

Your email address will not be published. Required fields are marked *