അങ്കോല: അർജുൻ്റെ ലോറിയുടെ കാബിനിൽ നിന്ന് മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വീണ്ടെടുത്തു.ഗംഗാവലി പുഴയിൽ നിന്ന് പുറത്തെടുത്ത ശേഷം കാബിന്റെ ഉൾവശം പരിശോധിച്ചപ്പോഴാണ് സാധനങ്ങൾ കണ്ടെത്തിയത്. അർജുൻ്റെ കുഞ്ഞിന്റെ കളിപ്പാട്ട ലോറി കാബിൻ്റെ ഉള്ളിൽ നിന്ന് പുറത്തെടുത്തപ്പോൾ കണ്ടുനിന്നവർക്കെല്ലാം അത് നൊമ്പരമായി. ലോറിയുമായി ദൂരയാത്രയ്ക്ക് പോകുമ്പോൾ മകന്റെ ഓർമ്മകളെ ഒപ്പം കൂട്ടാനായി അർജുൻ കൊണ്ടുപോയതായിരുന്നു ഈ കളിപ്പാട്ടം.തകർന്ന നിലയിലാണ് അർജുൻഓടിച്ചിരുന്ന ലോറിയുടെ കാബിൻ പുഴയിൽനിന്ന് പുറത്തെടുത്തത്. കരയിലെത്തിച്ച കാബിൻ വ്യാഴാഴ്ച രാവിലെയാണ് ക്രെയിനുകൾ ഉപയോഗിച്ച് ദേശീയപാതയോരത്ത് എത്തിച്ചത്.തുടർന്നായിരുന്നു പരിശോധന.നേരത്തേ കാബിനകത്തുനിന്ന് അസ്ഥി അടക്കമുള്ള ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു.
നൊമ്പരമായി കുഞ്ഞുലോറി;മകന്റെ ഓർമ്മകളെ ഒപ്പം കൂട്ടാനായി അർജുൻ കൊണ്ടുപോയതായിരുന്നു ഈ കളിപ്പാട്ടം
