കേച്ചേരി: കൈപ്പറമ്പിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം.അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെയാണ് അപകടം നടന്നത്. കുന്നംകുളം ഭാഗത്ത് നിന്നും എറണാകുളത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സാണ് ഡിവൈഡറിൽ ഇടിച്ചു കയറിയത്. അപകടത്തെ തുടർന്ന് ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബസ്സിൽ കയറ്റി വിട്ടു.വലിയ കയറ്റം കയറിവരുന്ന വാഹനങ്ങൾക്ക് ഡിവൈഡർ കാണാൻ സാധിക്കാതെ ഇവിടെ ഡിവൈഡറിൽ ഇടിച്ചുകയറി അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ചയാണെന്ന് പ്രദേശവാസികൾ പറയുന്നു. അപകടത്തിൽ ബസ്സിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു.അപകടത്തെ തുടർന്ന് മേഖലയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. പേരാമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.ബന്ധപ്പെട്ട അധികാരികൾ എത്രയും വേഗം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാരും ഡ്രൈവർമാരും ആവശ്യപ്പെട്ടു
കൈപ്പറമ്പിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ചു കയറി അപകടം
