പ്രതിഷ്ഠാദിന മഹോത്സവവും സഹസ്രനാമാർച്ചനയും

വടക്കേക്കാട്:ഞമനേങ്ങാട് മഹാദേവക്ഷേത്രത്തിലെ
പ്രതിഷ്ഠാദിന മഹോത്സവം ഏപ്രിൽ 23 ചൊവ്വാഴ്ച അതിവിപുലമായി ആഘോഷിക്കും.രാവിലെ വിശേഷാൽ പൂജകൾ,പ്രധാന വഴിപാടായ സഹസ്രനാമാർച്ചന എന്നിവ ഉണ്ടാകും.
അർച്ചനക്കുള്ള കൂപ്പൺ ക്ഷേത്രത്തിൽ നിന്നു ലഭിക്കും.ഇത്തവണ ഞമനേങ്ങാട് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവവും മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ഒരേ ദിവസം വരുന്നതിനാൽ ക്ഷേത്രത്തിൽ വർഷം തോറും നടത്തിവരാറുള്ള പ്രസാദ ഊട്ട്  ഉണ്ടായിരിക്കുന്നതല്ലെന്ന് ഭാരവാഹികൾ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *