വടക്കേക്കാട് :കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം ആഘോഷിച്ചു. രാവിലെ നടന്ന വിശേഷാൽ പൂജകൾക്ക് ക്ഷേത്രം തന്ത്രി മുല്ലപ്പള്ളി മനക്കൽ ശശിധരൻ ഭട്ടതിരിപ്പാട്,ക്ഷേത്രം മേൽശാന്തി റോഷിൻ,കീഴ്ശാന്തി അനന്തകൃഷ്ണൻ എന്നിവർ മുഖ്യകാർമ്മീകത്വം വഹിച്ചു. വിശേഷാൽ പൂജകൾക്ക് ശേഷം വർഷത്തിലെരിക്കൽ മാത്രം തുറക്കുന്ന വടക്കും വാതിൽ തുറന്ന് ഭക്തർക്ക് ദർശനം നല്കി.പട്ടും താലിയും ചാർത്തൽ, പറ വെപ്പ്,വൈകീട്ട് തട്ടിൻമേൽ കളി തുടർന്ന് വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാടൻ കലാരൂപങ്ങളായ തിറ, തെയ്യം, കാവടി ഉത്സവങ്ങൾ താഴത്തെ കാവിലെത്തി സംഘമിച്ചു. ക്ഷേത്രം കോമരം അരിയെറിഞ്ഞതോടെ ക്ഷേത്രം വലം ചുറ്റി സമാപിച്ചു. രാത്രി അടകുത്തി പുഴുങ്ങാൻ എത്തിയവരുടെ അടുപ്പിലേക്ക് മേൽശാന്തി തീ പകർന്നു. കാർത്തിക ദിവസമായ ഇന്ന് രാവിലെ വിശേഷാൽ പൂജകൾ, പായസ വിതരണം,അടകുത്തി പുഴങ്ങാൻ എത്തിയവരെ അരിയെറിൽ, പ്രസാദ ഊട്ട് എന്നിവയുണ്ടാകും.
ക്ഷേത്രം ഭാരവാഹികളായ
പ്രമോദ് കിളിയമ്പറമ്പിൽ (പ്രസിഡണ്ട്)ധനീഷ് താമരശ്ശേരി (സെക്രട്ടറി) വിജയന്‍ പൈറ്റാം കുന്നത്ത്, പ്രജീഷ് മടപ്പാട്ടിൽ, അശോകൻ വെട്ടിശ്ശേരി, പി. ജി വേലായുധൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി
തിറയും തെയ്യവും നിറഞ്ഞാടി;കപ്ലിയങ്ങാട് കുംഭ ഭരണി വർണ്ണാഭം
