കുന്നംകുളം: തെക്കേപ്പുറം മാ ക്കാലിക്കാവ് അമ്പലത്തിലെ ഉ ത്സവത്തിനിടെ ആനയിടഞ്ഞു. കൊമ്പൻ തടത്താവിള ശിവനാ ണ് ഇടഞ്ഞത്.എഴുന്നള്ളിപ്പിനായി എത്തിയ കൊമ്പൻ ഇന്നലെ വൈകിട്ട് 6.40 നാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞ് അനുസരണക്കേട് കാട്ടുകയായിരുന്നു. ഏറെനേരം കുന്നംകുളം അഞ്ഞൂർ റോഡിലെ പഴയ കോടതിപ്പടിയിൽ നിലയുറപ്പിച്ചു.ഈ സമയമത്രയും ഉൽസവവുമായി ബന്ധപ്പെട്ടുള്ള മൂന്ന് യുവാക്കൾ ആനപ്പുറത്ത് ഉണ്ടായിരുന്നു.ഒരു മണിക്കൂർ റോഡിൽ നിലയുറപ്പിച്ച ആനയെ രാത്രി എട്ടോടെ പാപ്പന്മാരും എലിഫൻറ് സ്ക്വാഡും ചേർന്ന് തളച്ചു. തളച്ച ആനയെ ലോറിയിൽ കയറ്റിയ ശേഷമാണ് ആനപ്പുറത്ത് ഉണ്ടായിരുന്നവരെ താഴെയിറക്കിയത്. പിന്നീട് ആനയെ ലോറിയിൽ സംഭവസ്ഥലത്ത് നിന്നും മാറ്റി. ഇടഞ്ഞ ആന നാശനഷ്ടങ്ങൾ ഒന്നും വരുത്തിയിട്ടില്ല. കുന്നംകുളം പോലീസും സ്‌ഥല ത്തെത്തിയിരുന്നു.
കുന്നുകുളം തെക്കേപ്പുറം മാക്കാലിക്കാവ് ഉത്സവത്തിനിടെ ആനയിടഞ്ഞു.കൊമ്പൻ തടത്താവിള ശിവനാണ് ഇടഞ്ഞത്
