പുന്നയൂർക്കുളം കുണ്ടനി ദണ്ഡൻ സ്വാമി ക്ഷേത്രത്തിൽ മോഷണം; ശ്രീകോവിലിന്റെ മുന്നിലെ ഭണ്ഡാരം കുത്തി തുറന്നാണ് മോഷണം

പുന്നയൂർക്കുളം:കുണ്ടനി ദണ്ഡൻ സ്വാമി ക്ഷേത്രത്തിൽ മോഷണം. ശ്രീകോവിലിന്റെ മുന്നിലെ ഭണ്ഡാരം കുത്തി തുറന്നാണ് മോഷണം നടന്നിട്ടുള്ളത്.ഇന്ന് പുലർച്ചെ മേൽശാന്തി ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഉടൻതന്നെ ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. ക്ഷേത്രം ഭാരവാഹികൾ അറിയിച്ചതിനെ തുടർന്ന് വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.പതിനായിരം രൂപയോളം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *