ഗുരുവായൂർ:ഗുരുവായൂരിൽ തീവണ്ടി എത്തിയതിൻ്റെ 30-ാം വർഷ നിറവ് ദിനത്തിൽ റെയിൽവെ സ്റ്റേഷനിൽ മധുരം നൽകി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സന്തോഷം പങ്കുവെച്ചു. ഗുരുവായൂരിന്റെ എല്ലാമായിരുന്ന ലീഡർ കെ. കരുണാകരന്റെ ആഗ്രഹ സഫലീകരണത്തിന്റെ പൂർത്തികരണമായാണ് റെയിൽവെയുടെ വരവ്.സുഗമമായ സഞ്ചാരത്തിന് വഴി തെളിയിച്ച റെയിൽവെ യഥാർത്ഥ്യത്തിന് മുപ്പതാണ്ട് തികയുന്നതിന്റെയും അതിന് അക്ഷീണം പ്രവർത്തിച്ച സർക്കാരുകൾക്കും സാരഥികൾക്കും അഭിനന്ദനങ്ങൾ കൂടി ചേർത്താണ് റെയിൽവെ സ്റ്റേഷൻ മാസ്റ്റർ,ലോക്കോ പൈലറ്റുമാർ,ജീവനക്കാർ,പാസഞ്ചർ ട്രെയിൻ യാത്രക്കാർ, സ്റ്റേഷനിലെത്തിയവർ എന്നിവർക്ക് മധുര വിതരണം നടത്തിയത്. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠന്റെ അധ്യക്ഷതയിൽ ചേർന്ന ആഘോഷ സദസ്സ് മുൻ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ടും, മുൻറെയിൽവെ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ടുമായ ആർ.രവികുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ ,റെയിൽവെ സ്റ്റേഷൻ വാർഡ് കൗൺസിലർ വി.കെ.സുജിത്ത്, കൗൺസിലർമാരായ കെ.പി.എ. റഷീദ്,സി.എസ്.സൂരജ് ,രേണുകാ ശങ്കർ ,നേതാക്കളായ ബാലൻ വാറണാട്ട്, പി.ഐ. ലാസർ , ടി.വി.കൃഷ്ണദാസ്,ശിവൻ പാലിയത്ത്,സ്റ്റീഫൻ ജോസ് , വി.എസ്. നവനീത് ,പ്രിയാരാജേന്ദ്രൻ ,കെ.കെ.രഞ്ജിത്ത്, ശശി വല്ലാശ്ശേരി,ഒ.പി. ജോൺസൺ,പി.എം വഹാബ്,മാധവൻകുട്ടി കോങ്ങാശ്ശേരി, പ്രതീഷ് ഓടാട്ട്, രാജലക്ഷ്മി,ശശിപട്ടത്താക്കിൽ, ആനന്ദ് കൃഷ്ണദാസ് നെന്മിനി എന്നിവർ സംസാരിച്ചു. ഗുരുവായൂർ റെയിൽവെ സ്റ്റേഷൻ യഥാർത്ഥ്യമാക്കുവാൻ അക്ഷീണം യജ്ഞിച്ച കെ.കരുണാകരന്റെ പേരു് നവീകരിയ്ക്കുന്നഗുരുവായൂർ റെയിൽവെ സ്റ്റേഷന് നൽകണമെന്നും,ഗുരുവായൂർ റെയിൽവെ യാത്രാ സഞ്ചാരത്തിന് പൂർണ്ണത വരണമെങ്കിൽ ഉദ്ഘാടന വേളയിൽ തന്നെ വിഭാവനം ചെയ്ത് തുടക്കം കുറിച്ച -തിരുനാവായ സർവീസ് തടസ്സങ്ങൾ മാറ്റി യഥാർത്ഥ്യമാക്കണമെന്നും,കോവിഡ് കാലത്ത് നിർത്തി വെച്ച വൈകീട്ട് 5 മണിക്കുള്ള യാത്രകാർക്ക് ഏറെ സൗകര്യമുണ്ടായിരുന്ന പാസഞ്ചർ ട്രെയിൻ ഉടൻ പുനരാരംഭിയ്ക്കണമെന്നും മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു
ഗുരുവായൂർ റെയിൽവെ 30 വർഷ നിറവിൽ;മധുരം നൽകി കോൺഗ്രസ്സ്…
