വന്ദേ ഭാരത് ട്രെയ്നിൽ സുരേഷ് ഗോപിക്കൊപ്പം ശൈലജ ടീച്ചറും;മേജർ രവി പങ്കുവെച്ച ചിത്ര ചർച്ചയാകുന്നു

തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപിയ്ക്കും മുൻ മന്ത്രി കെ കെ ശൈലജയ്ക്കുമൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് സംവിധായകൻ മേജർ രവി.
വന്ദേ ഭാരതിൽ വച്ചായിരുന്നു ഈ അപ്രതീക്ഷിത കൂടിക്കാഴ്ച. ‘കേന്ദ്രമന്ത്രിയായതിന് ശേഷം എസ്ജി (സുരേഷ് ഗോപി)യുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ച വന്ദേ ഭാരതിൽ. ഒരു വലിയ ആലിം​ഗനത്തോടെ എസ്ജിയെ അഭിനന്ദിക്കുന്നു. പിന്നെ കെ കെ ശൈലജ ടീച്ചറേയും അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഈ നിമിഷത്തെ ഇഷ്ടപ്പെടുന്നു. ജയ് ഹിന്ദ്’ – എന്നാണ് മേജർ രവി ഇവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്. ‌സുരേഷ് ​ഗോപിക്കും കെ കെ ശൈലജക്കുമൊപ്പമുള്ള ചിത്രത്തിന് ഒട്ടേറെ പേരാണ് കമന്റ് ചെയ്തു കൊണ്ടിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *