പട്ടാമ്പി പാലം തുറന്നു കൊടുത്തു

പാലക്കാട്:പട്ടാമ്പി പാലം ഇന്ന് മുതല്‍ നിബന്ധനകള്‍ക്ക് വിധേയമായി വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവിട്ടു.ഒരു സമയം ഒരു ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മാത്രം കടത്തി വിടണം. പാലത്തിന് മുകളില്‍ ആവശ്യമായ സുരക്ഷയും ഒരുക്കാന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്. കനത്ത മഴയിൽ പാലത്തിനു മുകളിലൂടെ പുഴ കര കവിഞ്ഞ് ഒഴികിയിരുന്നു.ഇതേ തുടർന്ന് സുരക്ഷയുടെ ഭാഗമായാണ് ജൂലൈ 30ന് പാലം താല്ക്കാലികമായി അടച്ചത്

Leave a Reply

Your email address will not be published. Required fields are marked *