ഗുരുവായൂർ:ചിങ്ങമഹോത്സവത്തിൻ്റെ ഭാഗമായി നടത്തപ്പെടുന്ന മഹാ മഞ്ജുളാൽത്തറ മേളത്തിൽ വാദ്യ കലാകാരന്മാർക്ക് അണിച്ചേരാൻ അവസരം.ഗുരുപവനപുരിയിൽ ചിങ്ങം ഒന്ന് ആഗസ്റ്റ്17 ന് നടത്തപ്പെടുന്ന ചിങ്ങമഹോത്സവത്തോടനുബന്ധിച്ച് 251 വാദ്യ കലാകാരന്മാർ വാദ്യ പ്രവീൺ ഗുരുവായൂർ ജയപ്രകാശിന്റെ മേളപ്രമാണത്തിൽ എടക്കളത്തൂർ അജി ( വലന്തല ), പനമണ്ണ മനോഹരൻ (കുറുംകുഴൽ), പാഞ്ഞാൾവേലുക്കുട്ടി (ഇലത്താളം) , പഴമ്പാലക്കോട് സെൽവൻ (കൊമ്പ്) എന്നീ പ്രതിഭകൾ സാരഥ്യം നൽകി നയിക്കുന്ന മഹാമഞ്ജുളാൽത്തറ മേളത്തിൽ വാദ്യസേവ ചെയ്ത് പങ്കെടുക്കുവാൻ വാദ്യനിരയിലുള്ള എല്ലാ കലാകാരന്മാർക്കും അവസരം നൽകുന്നു.
മേളത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 2025 ആഗസ്റ്റ് 10 ന് മുമ്പായി ബന്ധപ്പെടുക. ഫോൺ- 9447208343
ചിങ്ങമഹോത്സവം; മഹാ മഞ്ജുളാൽത്തറ മേളത്തിൽ വാദ്യ കലാകാരന്മാർക്ക് അണിച്ചേരാൻ അവസരം
