കൂറ്റനാട്: ചാലിശ്ശേരി റോഡിൽ കാറിനു പിന്നിൽ ബൈക്ക് ഇടിച്ചു ഒരാൾക്ക് പരിക്ക്.ബൈക്ക്
യാത്രികനായ കൂറ്റനാട് സ്വദേശി
നിധീഷിന് (22) പരിക്കേറ്റു. നിധീഷിനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുന്നംകുളം ഭാഗത്തുനിന്ന് വരികയായിരുന്നു ബൈക്ക്. കാറിന്റെ പിൻഭാഗം ഭാഗികമായി തകർന്നു.
റോഡിന് നടുഭാഗത്തേക്ക് മറിഞ്ഞ ബൈക്കും പൂർണമായും തകർന്ന നിലയിലാണ്.
കൂറ്റനാട് ചാലിശ്ശേരി റോഡിൽ കാറിനു പിന്നിൽ ബൈക്ക് ഇടിച്ച് ഒരാൾക്ക് പരിക്ക്
