കർക്കിടക രാമായണ മാസാചരണം

ഗുരുവായൂർ:കർക്കിടക രാമായണ മാസാചരണത്തിൻ്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മുല്ലത്തറ ക്ഷേത്ര പരിസരത്ത് തെക്കുംതറ തറവാട്ടിൽ രാമായണ സൽസംഗ സദസ്സ് ഒരുക്കി രാമായണ പാരായണം നടത്തി. ആചാര്യശ്രേഷ്ഠ വ്യക്തിത്വങ്ങളായ ജയൻ ചേലാട്ട്, ടി.ദാക്ഷായിണിയമ്മ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സൽസംഗ പാരായണത്തിൽ നിർമ്മല നായ്ക്കത്ത്, സരളമുള്ളത്ത്, രാധാ ശിവരാമൻ, പ്രസന്ന ബാബു, രാധാമണി ചാത്തനാത്ത്, കാർത്തിക, ശാന്ത മണ്ണുങ്ങൽ, തങ്കമണിയമ്മ, ഗീത, ഹരി തുടങ്ങിയവർ സംബന്ധിച്ചു.കൂട്ടായ്മ ഭാരവാഹികളായ കെ.ടി.ശിവരാമൻ നായർ, അനിൽ കല്ലാറ്റ്, ബാലൻ വാറണാട്ട്, ഹരിദാസ് മാമ്പുഴപി.ജി. നീലകണ്ഠൻ പിള്ള ശശി കേനാടത്ത്, രവി വട്ടരങ്ങത്ത്,എന്നിവർ നേതൃത്വം നൽകി. രാമായണ മാസം മുഴുവൻ കൂട്ടായ്മ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണ സദസ്സുകൾ അരങ്ങേറും.മുപ്പെട്ടു് വെള്ളിയാഴ്ചയായ 18 ന്  രാവിലെ സരള മുള്ളത്തിൻ്റെ വസതിയിൽ വെള്ളില ചൂടൽ, മൈലാഞ്ചി അണിയൽ,പത്തിലകറി തയ്യാറാക്കി കഴിക്കൽ, നാവൂറ്പാട്ട്, പുള്ളുവൻപാട്ട്, രാമായണ പാരായണം എന്നിവയോടെ സദസ്സ് ഒരുക്കുന്നതുമാണ്.കൂട്ടായ്മയുടെ വനിതാ വിഭാഗം നേതൃത്വം നൽകും

Leave a Reply

Your email address will not be published. Required fields are marked *