കദളിവാഴ കൃഷിയിൽ നൂറുമേനി വിളവെടുത്ത് ഗുരുവായൂർ നഗരസഭ

ഗുരുവായൂർ:നഗരസഭ ജനകീയാസൂത്രണം വഴി  നടപ്പിലാക്കുന്ന (കദളിവനം) കദളിവാഴ കൃഷിയുടെ മൂന്നാംഘട്ടം വിളവെടുപ്പ് ചെയർമാൻ എം .കൃഷ്ണദാസ് നിർവഹിച്ചു.ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. നഗരസഭ 33-ാം വാർഡിലെ ജ്വാല കൃഷിക്കൂട്ടമാണ് വിജയകരമായ കദളിവാഴ കൃഷി നടത്തിയത്.പദ്ധതി പ്രവർത്തനങ്ങളിൽ നവീന ആശയം എന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട കൃഷിയാണ് കദളിവാഴ കൃഷി. കഴിഞ്ഞ രണ്ടുവർഷവും വിജയകരമായ അനുഭവമാണ് സമ്മാനിച്ചത്,കർഷകർക്ക് നല്ല വിളവും നല്ല വിലയും ലഭിച്ചു എന്നത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്.കൃഷിയിൽ നഗരസഭ നടപ്പിലാക്കുന്ന പദ്ധതികൾ പൊതുജനം ഏറ്റെടുക്കുന്നതും ആയത് മാതൃകയാക്കാൻ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശ്രമിക്കുന്നതും അംഗീകാരമായി കാണുന്നുവെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് ചെയർമാൻ സൂചിപ്പിച്ചു.വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എം ഷഫീർ ചടങ്ങിന് സ്വാഗതം പറഞ്ഞു.സ്ഥിരം സമിതി അധ്യക്ഷന്മാരായ ശൈലജസുധൻ ,എ സായിനാഥൻ ,കൗൺസിലർ ബിബിത മോഹൻ ,കൃഷി അസിസ്റ്റൻറ് ജോഷി മോൻ, കുടുംബശ്രീ സി ഒ. ലിസിബൈജു  എന്നിവർ ആശംസകൾ നേർന്നു.
തൊഴിലുറപ്പ് അസിസ്റ്റൻ്റ് എഞ്ചിനിയർ അഭി ടി.എസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി. തൊഴിലുറപ്പ് തൊഴിലാളികൾ അയൽക്കൂട്ടം അംഗങ്ങൾ നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കാളികളായി

Leave a Reply

Your email address will not be published. Required fields are marked *