കണ്ടാണശ്ശേരിയിൽ വാറ്റു ചാരായവും വാഷുമായി അച്ഛനും മകനും അറസ്റ്റിൽ

ഗുരുവായൂർ :കണ്ടാണശ്ശേരിയിൽ സ്വന്തം വീട്ടിൽ അനധികൃതമായി നിർമിച്ചിരുന്ന വാറ്റു ചാരായവും വാഷുമായി അച്ഛനെയും മകനെയും ഗുരുവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സി. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ എസ്.എ.ഷക്കീർ  അഹമ്മദും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. കണ്ടാണശ്ശേരി വടക്കുംചേരി രാജൻ (57) മകൻ ആദർശ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് .
കണ്ടാണശ്ശേരിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ ഓണത്തോടനുബന്ധിച്ചു വിൽപ്പനക്കായി അനധികൃതമായി വാറ്റു ചാരായം നിർമ്മിച്ച് സൂക്ഷിച്ചു വെച്ചിട്ടുണ്ട് എന്ന്  തൃശൂർ സിറ്റി പോലീസ് കമ്മിഷണർ ആർ.ഇളങ്കോ ഐപിഎസ്നു  കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗുരുവായൂർ എ സി പി, ടി എസ് .സിനോജിന്റെ നിർദേശത്താൽ പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് അനധികൃതമായി നിർമിച്ചു കന്നാസിലും കുപ്പിയിലും സൂക്ഷിച്ച 1.8 ലിറ്റർ വാറ്റു ചാരായവും ചാരായം നിർമ്മിക്കാനായി സൂക്ഷിച്ച 20 ലിറ്റർ വാഷും പോലീസ് കണ്ടെടുത്തത് .പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ഓണത്തോടനുബന്ധിച്ചു വിൽക്കുന്നതിനായാണ് ചാരായം സൂക്ഷിച്ചു വെക്കുന്നതെന്ന് അറിവായി .പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ സബ് ഇൻസ്‌പെക്ടർ കെ.എം നന്ദൻ,അസ്സിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വിപിൻ ,സി പി ഒ,എം.കെ ജാൻസി,സിവിൽ പോലീസ് ഓഫീസർമാരായ ടി.കെ നിഷാദ് ,എൻ.ആർ റെനീഷ്,വി.ആർ വിഷ്ണു എന്നിവരാണ് മറ്റ് അംഗങ്ങൾ.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *