ഗുരുവായൂർ:ഏകാദശി നാളിൽ പൊതുവരി നിന്ന് ഗുരുവായൂരപ്പനെ കണ്ടു തൊഴുതത് ഭക്തസഹസ്രങ്ങൾ. ദർശന സായൂജ്യം നേടിയ നിറവിൽ ഏകാദശി പ്രസാദ ഊട്ടിൽ പങ്കെടുത്തായിരുന്നു ഭക്തരുടെ മടക്കം. മുൻ വർഷത്തേക്കാൾ ഇരട്ടിയോളം ഭക്തർ ഇത്തവണ എത്തി. വി ഐ പി, സ്പെഷ്യൽ ദർശനങ്ങൾ ഒഴിവാക്കിയും നേരിട്ട് കൊടിമരം വഴി നാലമ്പലത്തിലേക്ക് കടത്തിവിട്ടും ഭക്തർക്ക് ദേവസ്വം ദർശന സൗകര്യമൊരുക്കി. രാവിലെ പതിനൊന്നു മണിയോടെ പൊതുവരി ക്ഷേത്രം കിഴക്കേ നട വഴി ടൗൺ ഹാൾ വരെ നീണ്ടു.എന്നാൽ ഉച്ചകഴിഞ്ഞതോടെ വരി കൗസ്തുഭം പരിസരം ആയി കുറഞ്ഞു.ഭക്തരുടെ എണ്ണം ക്രമാതീതമായി കൂടിയെങ്കിലും പൂജ നടക്കുന്ന വേളയിലല്ലാതെ ക്ഷേത്രം നട തുറന്നിരുന്നതിനാൽ തടസ്സമേതുമില്ലാതെ ഭക്തർക്ക് ദർശനം ലഭിച്ചു.
ഏകാദശി നാളിൽ കണ്ണനെ കണ്ടു തൊഴാൻ പതിനായിരങ്ങൾ
